ഗംഗപ്രസാദ് സാഹിത്യ പുരസ്കാരം ചവറ കെഎസ് പിള്ളക്ക്

Advertisement

കൊല്ലം.വിദ്യാഭ്യാസ സാംസ്‌കാരിക രാഷ്ട്രീയ പരിസ്ഥിതി മേഖലകളില്‍ ശക്തമായ സാന്നിധ്യമായിരുന്ന പ്രഫ ആര്‍ ഗംഗപ്രസാദിന്റെ സ്മരണക്ക് ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം കവി ചവറ കെഎസ് പിള്ളക്ക്. 22551 രൂപയും ഫലകവുമടങ്ങുന്ന അവാര്‍ഡ് ഗംഗപ്രസാദിന്റെ 11-ാം ചരമ വാര്‍ഷികദിനമായ 22ന് ശാസ്താംകോട്ടയില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. ഫൗണ്ടേഷനും സിപിഐ കുന്നത്തൂര്‍ മണ്ഡലം കമ്മിറ്റിയും ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിക്കുൂന്നത്.
രാവിലെ എട്ടിന് സ്മൃതികുടീരത്തില്‍ ഫാമിംങ് കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ ശിവശങ്കരന്‍നായരുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന, വൈകിട്ട് അഞ്ചിന് ജമിനി ഹൈറ്റ്‌സില്‍ അനുസ്മരണ സമ്മേളനം മുന്‍മന്ത്രി സി ദിവാകരന്‍ ഉദ്ഘാടനം ചെയ്യും. സിപിഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്‌നാകരന്‍അനുസ്മരണപ്രഭാഷണം നടത്തും.