മോഷണസ്ഥലത്ത് പൂജ നടത്തി കവര്‍ച്ച, പത്തനാപുരത്തെ സ്വകാര്യപണമിടപാട് സ്ഥാപനത്തില്‍ നിന്നും 42ലക്ഷം രൂപയുടെ സ്വര്‍ണവും നോട്ടും കവര്‍ന്നതിന് തുമ്പില്ലാതെ പൊലീസ്

Advertisement

പത്തനാപുരം. സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പൂജനടത്തി വന്‍ കവര്‍ച്ച. രണ്ട് ലോക്കറുകളിലായി സൂക്ഷിച്ചിരുന്ന 42ലക്ഷം രൂപയാണ് കവര്‍ന്നത്. ഇത് പണയ സ്വര്‍ണവും പണവുമായിരുന്നു.പിടവൂര്‍ സ്വദേശി രാമചന്ദ്രന്‍ നായരുടെ ഉടമസ്ഥതയിലുള്ള ജനതാ ജംക്ഷനിലെ പത്തനാപുരം ബാങ്കേഴ്സിലാണ് മോഷണം നടന്നത്. മുന്‍വാതില്‍ തകര്‍ത്ത് അകത്തുകയറിയ മോഷ്ടാക്കള്‍ ഇരു ലോക്കറുകളുടെയും പൂട്ടുപൊളിച്ചാണ് കവര്‍ച്ച നടത്തിയത്. മോഷണത്തിന് മുന്പ് മോഷ്ടാക്കള്‍ പൂജ നടത്തിയതായി കാണുന്നുണ്ട്. ദൈവത്തിന്‍റെ ഫോട്ടോ, ശൂലം നാരങ്ങ എന്നിവ കണ്ടെത്തി. മുടിയിലാകെ ബാര്‍ബര്‍ഷോപ്പിലെ മുടി വിതറിയിട്ടുണ്ട്. ഇത് നായയെ മണം പിടിക്കുന്നതില്‍ നിന്നും തടയാനാണെന്നാണ് കരുതുന്നത്. തന്നെ പിന്തുടരരുത് എന്ന പേപ്പറിലെഴുതിയ നിര്‍ദ്ദേശവും പതിച്ചിരുന്നു. തമിഴ് സംഘമാണ്എന്നാണ് സൂചന. പുനലൂര്‍ ഡിവൈഎസ്പി ബി വിനോദിന്‍റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.