ശൂരനാട് : ഉപതിരഞ്ഞെടുപ്പ് നടന്ന ശൂരനാട് വടക്ക് പഞ്ചായത്തിലെ സംഗമം രണ്ടാം വാർഡിൽ 84 ശതമാനം പോളിംഗ് രേഖപ്പെടുത്തി.ആകെയുള്ള 1326 വോട്ടർമാരിൽ 1116 വോട്ടർമാർ വോട്ട് രേഖപ്പെടുത്താൻ എത്തി.ശൂരനാട് വടക്ക് സംഗമം ക്ഷീര സഹകരണ സംഘത്തിൽ വച്ചായിരുന്നു വോട്ടെടുപ്പ് നടന്നത്.
ഇന്ന് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുവരെ നടന്ന വോട്ടെടുപ്പിൽ സ്ത്രീകളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.രാവിലെ ചെറിയ തോതിൽ മഴ പെയ്തു എങ്കിലും പിന്നീട് മഴ ശമിച്ചത് വോട്ട് ചെയ്യാൻ എത്തിയവർക്ക് അനുകൂല കാലാവസ്ഥ ഒരുക്കി.വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. ഒരിടത്തും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
കോൺഗ്രസ് നേതാവും വാർഡ് മെമ്പറും ആയിരുന്ന വേണു വൈശാലിയുടെ ആകസ്മിക വിയോഗത്തെ തുടർന്നാണ് സംഗമം വാർഡിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.യുഡിഎഫ് സ്ഥാനാർത്ഥിയായി
അഡ്വ.സുധികുമാറും എൽഡിഎഫ് സ്ഥാനാർത്ഥിയായി ബി സുനിൽ കുമാറും ബിജെപി സ്ഥാനാർഥിയായി
പിഗോപീഷുമാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത് .
വോട്ടെണ്ണൽ ബുധനാഴ്ച രാവിലെ 10 മുതൽ ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് നടക്കും.പകൽ പന്ത്രണ്ടോടെ അന്തിമഫലം ലഭ്യമാകും എന്നാണ് സൂചന.