കെസിവൈഎം യുവജന നേതൃത്വ പരിശീലന ക്യാമ്പ് സമാപിച്ചു

Advertisement

കൊല്ലം:
‌കെസിവൈഎം കൊല്ലം രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ
കൊട്ടിയം ഡോൺ ബോസ്കോ കോളേജിൽ സംഘടിപ്പിച്ച യുവജന ക്യാമ്പ് സമാപിച്ചു. രൂപതയിലെ വിവിധ ഇടവകകളിൽ നിന്ന് നൂറോളം യുവജനങ്ങൾ പങ്കെടുത്തു. നാഷണൽ പ്രസിഡന്റ് ആന്റണി ജൂഡി ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി യുവജനങ്ങളെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തി. കലാസന്ധ്യയും, പഠനശിബിരങ്ങളും ക്യാമ്പിന്റെ മാറ്റ് കൂട്ടി. കെസിവൈഎം കൊല്ലം രൂപതാ ഡയറക്ടർ ഫാ: ബിന്നി മാനുവൽ, രൂപതാ പ്രസിഡന്റ് കിരൺ ക്രിസ്റ്റഫർ, ജനറൽ സെക്രട്ടറി നിധിൻ എഡ്വേർഡ്, മുൻ സംസ്ഥാന പ്രസിഡന്റ് എഡ്വേർഡ് രാജു, സംസ്ഥാന വൈസ് പ്രസിഡന്റ് ഡെലിൻ ഡേവിഡ് രൂപത അനിമേറ്റർ സി: മേരി രജനി,വൈസ് പ്രസിഡന്റ്മാരായ മാനുവൽ, മരിയ ജോയിന്റ് സെക്രട്ടറിമാരായ അമൽ, എലിസബത്ത്, ബ്രൂട്ടസ്, എയ്ഞ്ചൽ സെനറ്റ് മെമ്പർമാരായ വിജിത, പ്രഭുൽ എന്നിവർ നേതൃത്വം നൽകി.