വിസ്മയയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്,അന്വേഷണത്തിന് നിര്‍ദ്ദേശം

Advertisement

കൊല്ലം. നിലമേലിലെ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്. അക്കൗണ്ടിലൂടെ നിരവധിപേരെ സുഹൃത്തുക്കളായി ക്ഷണിക്കുന്നതായി കാണിച്ച് കുടുംബം പരാതി നൽകി. വിസ്മയ വിജിത്ത് എന്ന പേരിലാണ് അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്.

എണ്ണൂറിലധികം പേരാണ് ഇപ്പോൾ അക്കൗണ്ടിൽ സുഹൃത്തുക്കൾ ആയിട്ടുള്ളത്. സംഭവത്തിൽ കൊല്ലം റൂറൽ എസ് പി കെ പി രവി അന്വേഷണത്തിന് ഉത്തരവിട്ടു. കേസിൽ വിധി വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ശ്രദ്ധയിൽപ്പെട്ടത്.