കൊല്ലത്ത് ആറില്‍ അഞ്ചും ഇടതിന്

Advertisement

കൊല്ലം. ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന 6 വാർഡുകളിലേയും ഫലം ഇടതിന് അനുകൂലം.

ആറിൽ അഞ്ചും എൽഡിഎഫ് നേടി.

എൽഡിഎഫ് യുഡിഎഫിൽ നിന്നും രണ്ടും, ബിജെപിയിൽനിന്ന് ഒന്നും വാർഡുകൾ പിടിച്ചെടുത്തു

യുഡിഎഫ് എൽഡിഎഫിൻ്റെ ഒരു സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തു

  1. വെളിയം ഗ്രാമപഞ്ചായത്തിലെ കളപില വാർഡ് ഇടതുമുന്നണി നിലനിർത്തി

എൽഡിഎഫ് സ്ഥാനാർഥി ശിസ സുരേഷ് 319 വോട്ടുകൾക്ക് വിജയിച്ചു

  1. ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി വാർഡ് ബിജെപിയിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു

എൽഡിഎഫ് സ്ഥാനാർഥി മാമ്പഴത്തറ സലിം 245 വോട്ടുകൾക്ക് വിജയിച്ചു

ബിജെപി അംഗം ആയിരുന്ന മാമ്പഴത്തറ സലിം രാജിവച്ച് സിപിഐ എമ്മിൽ ചേർന്നതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്

  1. വെളിനല്ലൂർ പഞ്ചായത്തിലെ മുളയറച്ചാൽ വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു

വിജയിച്ചത് യുഡിഎഫ് സ്ഥാനാർത്ഥി വട്ടപ്പാറ നിസാർ

ഇതോടെ പഞ്ചായത്തിൽ ഭരണമാറ്റമുണ്ടാകും

  1. ക്ലാപ്പന പഞ്ചായത്തിലെ ക്ലാപ്പന ഈസ്റ്റ് വാർഡ് എൽഡിഎഫ് നിലനിർത്തി

ഇടത് സ്ഥാനാർഥി വി ആർ മനുരാജ് 369 വോട്ടിന് വിജയിച്ചു

  1. ശൂരനാട് വടക്ക് പഞ്ചായത്തിലെ സംഗമം വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു എടുത്തു

ഇതോടെ പഞ്ചായത്തിൽ എൽഡിഎഫ് – യുഡിഎഫ് കക്ഷിനില തുല്യമായി

  1. പെരിനാട് പഞ്ചായത്തിലെ നാന്തിരിക്കൽ വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു

എൽഡിഎഫ് സ്ഥാനാർഥി ബിന്ദു മോൾ 365 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്

Advertisement