ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നില്‍ രണ്ടിടത്ത് ഇടത്

Advertisement

പത്തനംതിട്ടയി.ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന 3 വാർഡുകളിൽ 2 എണ്ണത്തിൽ LDF ഉം ഒരു വാർഡ് UDF നും ലഭിച്ചു. കോന്നി പഞ്ചായത്തിലെ 18 ആം വാർഡ് 133 വോട്ടിന് UDFലെ അർച്ചന ബാലൻ വിജയിച്ചു. അങ്ങാടി പഞ്ചായത്തിലെ ഈട്ടിച്ചുവട് വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. 19 വോട്ടിന് സി പി എം സ്വതന്ത്ര കുഞ്ഞുമറിയാമ്മ വിജയിച്ചു . കൊറ്റനാട് പഞ്ചായത്തിലെ ഏഴാം വാർഡിൽ നടന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് തുല്യ വോട്ട് ലഭിച്ചതിനാൽ ടോസ് ഇടാൻ തീരുമാനിക്കുകയായിരുന്നു. ടോസിൽ LDF വിജയിച്ചു. ഇതോടെ ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നിൽ 2 വാർഡുകളും LDF നേടി.