കരുനാഗപ്പള്ളി. പന്മന മുഖം മൂടി മുക്കിനു സമീപത്ത് നിന്നും മാരക മയക്കു മരുന്നു ഇനത്തിൽപെട്ട MDMA യുടെ മൊത്ത വിതരണക്കാരായ യുവാക്കള്‍ പിടിയില്‍.
കരുനാഗപ്പള്ളി താലൂക്കിൽ ചവറ വില്ലേജിൽ തോട്ടിനു വടക്കു മുറിയിൽ ഗ്രേസി നിലയം വീട്ടിൽ അപ്പു എന്നു വിളിക്കുന്ന അകേഷ് കുമാർ (23), കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി വില്ലേജിൽ കടപ്പ മുറിയിൽ പൂവച്ചേരിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ ഷാജഹാൻ (24) എന്നിവരാണ് മയക്കു മരുന്നു വില്പന നടത്തുന്നതിനിടയിൽ എക്‌സൈസ് പിടിയിലായത്.എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജി പ്രസന്നന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി റേഞ്ച് പാർട്ടി ചവറ, തെക്കുംഭാഗം, പന്മന എന്നീ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്.
സ്കൂൾ കോളേജുകൾ കേന്ദ്രികരിച്ചു ന്യൂജെൻ മയക്കു മരുന്നുകൾ വിതരണം ചെയ്യുന്നതായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ബി സുരേഷിന്റെ നിർദേശനുസരണം കരുനാഗപ്പള്ളി എക്‌സൈസ് പാർട്ടി കരുനാഗപ്പള്ളി താലൂക്കിന്റെ പരിധിയിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരുന്നു. ബാംഗ്ലൂർ കൊടൈക്കനാൽ എന്നി ഭാഗങ്ങളിൽ നിന്നും മയക്കു മരുന്നു മൊത്ത വിലയ്ക്കു കേരളത്തിൽ എത്തിച്ച് വിതരണം ചെയ്യുന്ന മയക്കു മരുന്നു ശൃംഗലയിലെ കണ്ണികളാണ് അറസ്റ്റിലായവർ.
മയക്കു മരുന്ന് കേരളത്തിൽ എത്തിച്ച് വിതരണം ചെയ്യുന്നവരെക്കുറിച്ച് സൂചന ലഭിച്ചതിനാൽ എക്‌സൈസ് അനേഷണം ശക്തമാക്കി. കേസിന്റെ അനേഷണ ചുമതല കരുനാഗപ്പള്ളി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ P. ശിവപ്രസാദ് ഏറ്റെടുത്തു. പരിശോധനയിൽ എക്‌സൈസ് ഇൻസ്‌പെക്കടറോടൊപ്പം സിവിൽ എക്‌സൈസ് ഓഫീസർമാരായ ബി. സന്തോഷ്, കെ സുധീർബാബു, കിഷോർ എസ് എന്നിവരും പങ്കെടുത്തു.
മദ്യം, മയക്കുമരുന്ന് സംബന്ധിച്ച രഹസ്യ വിവരങ്ങൾ 04762630831, 9400069456 നമ്പറിൽ അറിയിക്കാവുന്നതാണ്..