സ്പെഷ്യല്‍ ബ്രാഞ്ച് എ.സി.പി അശോകകുമാറിന് ബാഡ്ജ് ഓഫ് ഹോണര്‍

Advertisement

കൊല്ലം.വിജിലന്‍സ് കേസുകളിലെ കുറ്റാന്വേഷണ മികവിന് സ്പെഷ്യല്‍ ബ്രാഞ്ച് എ.സി.പി അശോകകുമാറിന് ബാഡ്ജ് ഓഫ് ഹോണര്‍
വിജിലന്‍സ് കേസുകളിലെ മികച്ച കുറ്റാന്വേഷണ ചാതുരിക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ബാഡ്ജ് ഓഫ് ഹോണര്‍ ബഹുമതിക്ക് കൊല്ലം സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണര്‍ കെ. അശോക കുമാര്‍ അര്‍ഹനായി. മുന്‍ വിജിലന്‍സ് ഡി.വൈ.എസ്.പി ആയിരുന്ന അശോകകുമാറിന് 2020 വര്‍ഷത്തെ പ്രവര്‍ത്തന മികവിനുളള അംഗീകാരമാണ് ഇപ്പോള്‍ പുരസ്ക്കാരമായി ലഭിച്ചത്.

2020 ലെ വിജിലന്‍സ് ഡിക്റ്റക്ടീവ് എക്സലന്‍സി പുരസ്ക്കാരമാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചത്. മികവാര്‍ന്ന അന്വേഷണത്തിലൂടെ നിരവധി വിജലന്‍സ് കേസുകള്‍ തെളിയിച്ച നേതൃമികവിനുളള അംഗീകാരമായിട്ടാണ് പുരസ്ക്കാരം സമ്മാനിച്ചത്. കൊല്ലം ജില്ലാ വിജിലന്‍സ് യൂണിറ്റിന്‍റെ ചുമതലയിലുളള കാലഘട്ടത്തിലെ പ്രവര്‍ത്തന മികവിന് ലഭിച്ച പുരസ്ക്കാരം ജില്ലയ്ക്കും അഭിമാന നേട്ടമാണ്. 2016 ലും സമാനമായ രീതിയില്‍ കുറ്റാന്വേഷണ മികവിന് ഇദ്ദേഹത്തിന് പുരസ്ക്കാരം ലഭിച്ചിരുന്നു.