വടക്കൻ മൈനാഗപ്പള്ളിയിൽ യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

Advertisement

വടക്കൻ മൈനാഗപ്പള്ളി:വടക്കൻ മൈനാഗപ്പള്ളിയിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.വടക്കൻ മൈനാഗപ്പള്ളി പുറക്കാട്ട് കിഴക്കതിൽ ഷാൻ(25) ആണ് മരിച്ചത്.ഇന്ന്(ഞായർ) രാവിലെ 8 മണിയോടെയാണ് വീടിനുള്ളിൽ തൂങ്ങിയ നിലയിൽ ഷാനിൻറെ മൃതദേഹം കണ്ടെത്തിയത്.വീട്ടില്‍ പതിവായി പ്രശ്നങ്ങളുണ്ടാക്കുന്ന ഷാനിന്‍റെ ഉപദ്രവം മൂലം ഉമ്മ ഫാത്തിമ ബീവി രാത്രികാലങ്ങളിൽ മറ്റൊരു വീട്ടിലാണ് കഴിഞ്ഞു വന്നിരുന്നത്.

പിതാവ് ഷാജഹാൻ ഏഴ് വർഷം മുമ്പ് സോമവിലാസം ജംഗ്ഷനിൽ നടത്തിവന്നിരുന്ന ചായക്കടയിൽ തൂങ്ങി മരിച്ചിരുന്നു.ഏക സഹോദരി വിവാഹിതയാണ്.ജെസിബി ഓപ്പറേറ്റർ ആയി പ്രവർത്തിച്ച വരികയായിരുന്നു മരിച്ച ഷാൻ.അനന്തര നടപടികൾക്ക് ശേഷം മൃതദേഹം വടക്കൻ മൈനാഗപ്പള്ളി മുസ്ലിം ജമാഅത്ത് പള്ളിയിൽ സംസ്കരിച്ചു.