കൊല്ലം പൂയപ്പള്ളി മരുതമണ്‍പള്ളിയിലെ കൊലപാതകത്തിന് കാരണം പൂര്‍വ വൈരാഗ്യം.പ്രതിയ കണ്ടെത്താനായില്ല.
മരുതമണ്‍പള്ളി അമ്ബാടിയില്‍ തിലജന്‍ (44) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഒമ്ബതോടെയാണ് സംഭവം. സംഭവത്തില്‍ തിലജന്റെ ബന്ധു മരുതമണ്‍പള്ളി പൊയ്കവിളവീടില്‍ സേതുവിന്റെ പേരില്‍ പൂയപ്പള്ളി പോലീസ് കേസ് എടുത്തു. ഇയാള്‍ ഒളിവിലാണ്. പൂര്‍വവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് പോലീസ് അറിയിച്ചു.
നടുറോഡില്‍ വെച്ച് തിലകനെ ആക്രമിച്ച പ്രതി കൈവെട്ടി മാറ്റി. പ്രതിയില്‍ നിന്നും രക്ഷപ്പെടാനായി റോഡിന് മറുവശത്തെ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലേക്ക് തിലജന്‍ ഓടിക്കയറി. പിന്നാലെ വന്ന സേതു കടയ്ക്കുള്ളില്‍ വെച്ചും തിലജനെ വെട്ടുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി വെട്ടേറ്റ തിലജനെ പാരപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു.
നേരത്തേ, തിലജനും സഹോദരന്മാരും ബന്ധുവായ പ്രതി സേതുവും തമ്മില്‍ വഴിതര്‍ക്കത്തെ ചൊല്ലി വീടുകയറി ആക്രമണമുണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സേതു, തിലജന്റെ സഹോദരന്‍ ജലജനെ ആറ് മാസം മുമ്ബ് വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ഇതിന് പ്രതികാരമായി തിലജനും ജലജനും ക്വട്ടേഷന്‍ അംഗങ്ങളും ചേര്‍ന്ന് സേതുവിനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു.