ശൂരനാട്. കോയിക്കല്‍ ചന്തക്ക് സമീപം വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു. ഇന്ന് ഉച്ചക്ക് 12.30നാണ് തീപിടിത്തമുണ്ടായത്. കോയിക്കല്‍ചന്ത പുളിവിളയില്‍ മോനിയുടെ വീട്ടിനുമുന്നില്‍ നിര്‍ത്തിയിട്ട കാര്‍ആണ് കത്തിയത്.

മൂന്നുദിവസമായി നിര്‍ത്തിയിട്ടിരുന്ന കാര്‍ആണ് ഇത്. ഒരുമണിയോടെ അഗ്നിശമനസേന സ്ഥലത്തെത്തി തീകെടുത്തി. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകും അപകടകാരണണെന്ന് അറിയുന്നു. പകലായതിനാല്‍ വലിയ അപകടം ഒഴിവായി.