ശാസ്താംകോട്ട : ശാസ്താംകോട്ട ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ സ്വർണ കൊടിമരം പണിയുന്നതിന് മുന്നോടിയായി തേക്ക് മരം മരം വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ഭക്തിനിർഭരമായി.വനംവകുപ്പിന്റെ കോന്നി ഡിവിഷനിലെ നെല്ലിടപ്പാറ 1954 തേക്കിൻതോട്ടത്തിൽ നിന്ന് കണ്ടെത്തിയ മരം നിലം തൊടാതെ മുറിച്ച് പ്രത്യേക വാഹനത്തിൽ കടമ്പനാട് ക്ഷേത്രത്തിൽ എത്തിക്കുകയും തുടർന്ന് വൈകിട്ട് അഞ്ചാടെ ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തിക്കുകയുമായിരുന്നു.
ദേവസ്വം ബോർഡ് ഭാരവാഹികളും,ഉപദേശക സമിതി ഭാരവാഹികളും ചേർന്ന് ഏറ്റുവാങ്ങി.ഘോഷയാത്രയിൽ നൂറ് കണക്കിന് ഭക്തജനങ്ങൾ അണിനിരന്നു.ഒരു മാസത്തോളം എണ്ണത്തോണിയിൽ സൂക്ഷിക്കുന്ന മരം പിന്നീടാണ് കൊടിമരമായി ഉപയോഗിക്കുന്നത്. വ്യാഴാഴ്ച നടന്ന കൊടിമരഘോഷയാത്രയ്ക്ക് ഉപദേശക സമിതി പ്രസിഡന്റ് ആർ.രാജേന്ദ്രൻ പിള്ള ,സെക്രട്ടറി ആർ.പങ്കജാക്ഷൻ പിള്ള,വൈസ് പ്രസിഡന്റ് രാഗേഷ്.ആർ,ഉപദേശക സമിതി അംഗം മധുസൂദനൻ പിള്ള,
കര ഭാരവാഹികളായ ബിജുകുമാർ.എസ്,മുകേഷ്.എം, പ്രഭാകരൻ നായർ,വിനോദ്, തുടങ്ങിയവർ നേതൃത്വം നൽകി.