മദ്ധ്യ – ഏഷ്യൻ – സിറിയൻ കുടിയേറ്റത്തിന്റെ 1200-ാം വാർഷിക ആഘോഷം ശനിയാഴ്ച

Advertisement

ശാസ്താംകോട്ട : മാർ സാബോർ,മാർ അഫ്രോത്ത് എന്നീ ബിഷപ്പുമാരുമൊത്ത് എ.ഡി 823 ൽ കൊല്ലത്തു കുടിയേറിയ മറുവാൻ സബോർ ഇശോയുടെ വംശക്കാരുടെ പിൻ തലമുറക്കാർ സ്ഥാപിച്ച തുളശ്ശേരി മണപ്പുറത്ത് തറവാട് സ്മാരക ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മദ്ധ്യ ഏഷ്യൻ സിറിയൻ കുടിയേറ്റത്തിന്റെ 1200-ാം വാർഷിക ആഘോഷം ശനിയാഴ്ച കല്ലട സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ആഡിറ്റോറിയത്തിൽ നടക്കും.

വാർഷികാഘോഷ സമ്മേളനം ഗോവ ഗവർണർ അഡ്വ.പി.എസ്‌ ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും.മുൻ അബാസിഡർ ഡി.പി ശ്രീനിവാസൻ മുഖ്യ പ്രഭാഷണം നടത്തും.ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ പതാക അനാഛാദനവും വിശ്ഷ്ട അതിഥികൾക്ക് ഉപഹാരവും നൽകും. തോമസ് സാമൂവൽ തിരുമേനി അധ്യക്ഷത വഹിക്കും.പ്രൊഫ.ബാബു സകറിയ സംസാരിക്കും.തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സാംസ്‌കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനും യുവജന പ്രതിനിധി സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം. പിയും ഉദ്ഘാടനം ചെയ്യും.

ഡോ.യുഹന്നോൻ മാർ ക്രിസോസ്റ്റം അനുഗ്രഹ പ്രഭാക്ഷണം നടത്തും.ഗീവർഗീസ് അസീസ് ചരിത്ര പ്രഭാഷണം നടത്തും.ബസ്സേലിയോസ്‌ മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്ക ബാവ അധ്യക്ഷത വഹിക്കും.പ്രസിഡന്റ്‌ ജോൺ ഡാനിയൽ,സെക്രട്ടറി ജേക്കബ് മാത്യു, റവ.ഫാ.ടി തോമസ്കുട്ടി നല്ലില,പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.ഉണ്ണികൃഷ്ണൻ,
ജി.സൂര്യനാരായണ ഭട്ടതിരി,ഇമാം ഷാഹുൽ ഹമീദ് ഫൈസി, അഡ്വ.കെ.ജി ജോസഫ്,പ്രൊ.കെ.ഒ.പൗലോസ്,ഡോ. മനു ഉമ്മൻ,ഡോ.ജെ.ജോൺസൺ എന്നിവർ സംസാരിക്കും.

Advertisement