ശൂരനാട് വാഹനങ്ങള്‍ കൂട്ടി ഇടിച്ച് അപകടം

Advertisement

ചക്കുവള്ളി.ശൂരനാട്കെസിടി ജംഗ്ഷനിൽ രണ്ടുകാറുകള്‍ കൂട്ടിയിടിച്ച് പിക്അപ് വാനില്‍ ഇടിച്ച് വന്‍ അപകടം. ഇന്നലെ രാത്രി10മണിക്കാണ് അപകടം നടന്നത്. ഒരേ ദിശയിൽ വന്ന രണ്ടു കാറുകൾ കൂട്ടി ഇടിക്കുകയും അതിന് ശേഷം അത് വഴി വന്ന മറ്റൊരു പിക്ക് അപ്പ്‌ വാനിൽ ഈ വാഹനങ്ങൾ ഇടിക്കുകയുമായിരുന്നു. ഇടിയുടെ അഗാധ ത്തിൽ ഒരു കാർ പൂർണമായും തകർന്ന് റോഡിൽ കീഴ്‌മേൽ മറിയുകയായിരുന്നു.

പിക് അപ്പ്‌ വാനിൽ പരുക്ക് പറ്റിയ ആളിനെ നാട്ടുകാർ രക്ഷ പെടുത്തി ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ശാസ്താംകോട്ടയിൽ നിന്നും ഫയർ ഫോഴ്സ് എത്തി. റോഡിൽ കീഴ് മേൽ മറിഞ്ഞ് കിടന്ന കാര്‍ റോപ് ഉപയോച്ച് റോഡിൽ നിന്നും നീക്കം ചെയ്യുകയും. അപകടത്തിൽ പെട്ട് വാഹനത്തിന്റെ ബാറ്ററി ബന്ധം വിശ്ശ്ചേദിച്ചു. ഗതാഗത തടസം മാറ്റി. പിക്ക് അപ്പ്‌ വാനിലെ ഡ്രൈവറുടെ പരുക്ക് സാരമാണ്.