ബസുകള്‍കൂട്ടിയിടിച്ച് 50പേര്‍ക്ക് പരുക്ക്
കൊല്ലം മടത്തറയിൽ കെ. എസ്. ആർ. ടി.സി. ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച്
50ലധികം പേർക്ക് പരുക്കേറ്റു.
പരുക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രി, കൊല്ലം ഗവ. മെഡിക്കൽ കോളേജ് തിരുവനന്തപുരം മെഡിക്കല്‍കോളജ് എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.
മൂന്നോളം പേർക്കാണ് സാരമായ പരിക്കുളളതെന്നറിയുന്നു. രാത്രി ഏഴരമണിയോടെ ആയിരുന്നു അപകടം. ചിതറ പോലീസ്, ഫയർഫോഴ്സ് എന്നിവർക്കൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനത്തിനുണ്ട്.
മെഡിക്കൽ കോളേജിൽ കൺട്രോൾ റൂം തുറന്നു
📞0471-2528322
ഭക്ഷ്യ സുരക്ഷ പരിശോധന പാചകാവശ്യത്തിനുള്ള എണ്ണയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നു
കൊല്ലം.ഭക്ഷ്യ സുരക്ഷ പരിശോധനകളുടെ ഭാഗമായി ഭക്ഷണ ശാലകളിൽ എണ്ണയുടെ പുനരുപയോഗം തടയുന്നതിനായി ഭക്ഷ്യ സുരക്ഷ സ്‌ക്വാഡ് പരിശോധനകൾ ആരംഭിച്ചു ജില്ലയുടെ വിവിധ ഭാഗങ്ങളിൽ TPC machine (total polar count ) ഉപയോഗിച്ച് എണ്ണയുടെ ഗുണനിലവാരം ഉറപ്പു വരുത്തി. കൊല്ലം അഴീക്കല്‍ ബീച്ചിൽ 15 ഓളം തട്ടുകടകൾ പരിശോധനയും ബോധവത്കരണവും നടത്തി കൂടാതെ പരിശോധനയിൽ കണ്ടെത്തിയ പഴകിയ എണ്ണ പിടിച്ചെടുത്തു നശിപ്പിച്ചു.
ഒരിക്കൽ ചൂടാക്കിയ എണ്ണ പുനരുപയോഗം നടത്തരുതെന്നു തട്ടുകടകൾക്ക് പ്രത്യേകം നിർദേശം നൽകി ടോട്ടൽ polar കൗണ്ട് 25 നു മുകളിൽ ഉള്ള എണ്ണ ഉപയോഗിക്കുന്നത് കാൻസർ പോലുള്ള രോഗങ്ങൾക്ക് കാരണം ആകുന്നു ഇത് സംബന്ധിച്ച പരിശോധന ശക്തമാക്കുന്നതാണ് ഫുഡ് സേഫ്റ്റി അസി.കമ്മീഷണര്‍ അറിയിച്ചു.
കരവാളൂർ ചന്തയിൽ നിന്ന് വാങ്ങിയ മത്സ്യത്തിൽ പുഴു
കൊല്ലം. കരവാളൂർ ചന്തയിൽ നിന്ന് വാങ്ങിയ മത്സ്യത്തിൽ പുഴുവിനെ കണ്ടെത്തി. കരവാളൂർ സ്വദേശിനിയായ വീട്ടമ്മ വാങ്ങിയ മത്സ്യത്തിലാണ് പുഴുവിനെ കണ്ടത്. ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി മത്സ്യം നശിപ്പിച്ചു. താൽക്കാലികമായി കച്ചവടം നിർത്തിവയ്ക്കാനും നിർദ്ദേശം നൽകി.
കരവാളൂർ മാമ്മൂട്ടിൽ വീട്ടിൽ ദീപ എന്ന വീട്ടമ്മ വാങ്ങിയ ഒരു കിലോ മത്സ്യത്തിൽ നിന്നാണ് പുഴുവിനെ കണ്ടെത്തിയത് . മൂന്ന് കഷ്ണങ്ങൾ ആക്കിയാണ് മത്സ്യം വാങ്ങിയത്. ഇത് വൃത്തിയാക്കാൻ എടുത്ത സമയത്ത് മത്സ്യത്തിൽ നിന്നും കൈകളിലേക്ക് പുഴു കയറുകയായിരുന്നുവെന്ന് വീട്ടമ്മ പറഞ്ഞു.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും വിവരമറിയിച്ചതിനെ തുടർന്ന് കൺട്രോൾ റൂം പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മത്സ്യം പരിശോധിച്ചശേഷം നശിപ്പിച്ചുകളഞ്ഞു. വ്യാപാരം നിർത്തിവയ്ക്കാനും നിർദേശം നൽകിയിട്ടുണ്ട്.
സ്ഥാപനം ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതു കൊണ്ട് ലൈസൻസ് ഉടൻ എടുക്കണമെന്നും മറ്റ് പ്രശ്നങ്ങൾ പരിഹരിക്കണമെന്നും നിർദ്ദേശം നൽകി. അതുവരെ സ്ഥാപനം അടച്ചിടാനും നിർദ്ദേശം നൽകിയതായി ഭക്ഷ്യസുരക്ഷാ ഓഫീസർ ലക്ഷ്മി വി നായർ പറഞ്ഞു.
കൺട്രോൾ റൂം എസ് ഐ ആർ. ജയദേവൻ , സിവിൽ പോലീസ് ഓഫീസർമാരായ ഗോപൻ, സനിൽകുമാർ എന്നിവരും ഫുഡ് സേഫ്റ്റി കൊട്ടാരക്കര സർക്കിൾ ഓഫീസർ ലക്ഷ്മി, പുനലൂർ ഓഫീസ് സ്റ്റാഫ്
സുബി എന്നിവരൂം സംഭവസ്ഥലത്ത് സന്ദർശനം നടത്തി.
മൈനാഗപ്പള്ളിയിൽ അംഗന്‍വാടി പ്രവേശനോല്‍സവം നടത്തി
മൈനാഗപ്പള്ളി. പഞ്ചായത്തിലെ എല്ലാ അംഗൻവാടികളും പ്രവേശന ഉൽസവം നടത്തി. പഞ്ചായത്ത് തല ഉദ്ഘാടനം . പ്രസിഡന്റ് . പി.എം. സെയ്ദ് നിർവഹിച്ചു.
ചടങ്ങിൽ . പഞ്ചായത്ത് അംഗങ്ങളായ . മനാഫ് മൈനാഗപ്പള്ളി . ജലജാ രാജേന്ദ്രൻ വർക്കർ സിന്ധു, സമിതി അംഗം ഭരതൻ , പുഷ്പലതാ. ഷെർളി .ശശികല. എന്നിവർ പങ്കെടുത്തു. മറ്റ് അംഗൻവാടികളുടെ ഉദ്ഘാടന ചടങ്ങിൽ മറ്റ് ത്രിതല പഞ്ചായത്ത് അംഗങ്ങൾ പങ്കെടുത്തു വിളയിൽ കാസിം സ്വാഗതവും മീര നന്ദിയും പറഞ്ഞു.
സർഗ്ഗോത്സവം
മൈനാഗപ്പള്ളി – ഗ്രാന്മ ഗ്രാമീണ വായനശാല സർഗ്ഗാത്സവം സംഘടിപ്പിച്ചു.ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.അൻസർ ഷാഫി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൺസിൽ അംഗം ഗിരിജ മുഖ്യ പ്രഭാഷണം നടത്തി.
കുട്ടികളുടെ കലാവിരുന്നുകൾക്കൊപ്പം ചിൽഡ്രൻസ് ഓഫ് ഹെവൻ എന്ന ചലച്ചിത്രവും പ്രദർശിപ്പിച്ചു. കെ.ബി.ശെൽവ മണി, ബിജി ആൻ്റണി, സുജാത രാമചന്ദ്രൻ , യേശുദാസൻ,ടി .ജോസ് കുട്ടി, ദേവരാജൻ , ജോസ് ജെ, വൃന്ദ എൽ, ശ്രീഹരി എസ്, ജിജി, ശ്രുതി, അജിത മനോജ് എന്നിവർ സംസാരിച്ചു.
എന്‍എസ്എസ് കരയോഗം തിരഞ്ഞെടുപ്പ്
വേങ്ങ കിഴക്ക് 2193 നമ്പർ NSS കരയോഗത്തിൻ്റെയും ഐശ്വര്യ വനിതാസമാജത്തിൻ്റെയും തെരഞ്ഞെടുപ്പ് നടത്തി. കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ സെക്രട്ടറി ആർ. ദീപു വരണാധികാരിയായിരുന്നു.കരയോഗം ഭാരവാഹികളായി .സി.മണിയൻ പിള്ള (പ്രസിഡണ്ട്)
ജി.രാധാകൃഷ്ണപിള്ള (സെക്രട്ടറി)ആർ, കെ.നായർ (ട്രഷറർ)എ.ജയകുമാർ (വൈസ് പ്രസി.)എസ്.രാജേഷ് കുമാർ ( അസി.സെക്രട്ടറി)
കെ.ശിവൻപിള്ള, കെ.ബി.സുരേന്ദ്രൻ പിള്ള (യൂണി. പ്രതിനിധികൾ)
അരുൺ രാമകൃഷ്ണ (ഇല.മെമ്പർ) എന്നിവരെയും വനിതാസമാജം ഭാരവാഹികളായി 1.മായാ റാണി (പ്രസി.)
സുഷമ കുമാരി (സെക്രട്ടറി)
ഷീജാ രാധാകൃഷ്ണൻ (ട്രഷറർ)
അനിലാ ശങ്കർ (വൈസ് പ്രസിഡണ്ട്)
ശ്രീജാ ശശികുമാർ (ജോ. സെക്രട്ടറി എന്നിവരെയും തെരഞ്ഞെടുത്തു.
കുന്നത്തൂർ താലൂക്കിലെ സ്കൂൾ വാഹനങ്ങൾ പരിശോധിച്ച് ഫിറ്റ്നസ് ഉറപ്പാക്കിയ ശേഷം
സ്റ്റിക്കർ പതിച്ചു
കുന്നത്തൂർ : കുന്നത്തൂർ ജോ.ആർ.ടി ഓഫീസ് പരിധിയിലുള്ള സ്കൂൾ വാഹനങ്ങൾ
ആർ.ടി.ഒ യുടെ നേതൃത്വത്തിൽ പരിശോധിച്ചു.
ഫിറ്റ്നെസ്സ് ഉറപ്പാക്കിയ വാഹനങ്ങൾക്ക് ആർ.ടി.ഒ ആർ.ശരത്ചന്ദ്രൻ സ്റ്റിക്കർ പതിച്ചു.എം.വി.ഐ ഡി.വേണുകുമാർ,എഎംവിഐ മാരായ ഷിജു.പി, അയ്യപ്പദാസ്,അനസ് മുഹമ്മദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.58 വാഹനങ്ങളിൽ സ്റ്റിക്കർ പതിക്കുകയും 5 വാഹനങ്ങൾ അറ്റകുറ്റ പണിക്കായി തിരിച്ചു വിടുകയും ചെയ്തു.
ചിറയിൽ – സിനിമാപറമ്പ് റോഡ് യൂത്ത് കോൺഗ്രസ് ഉപരോധിച്ചു
ശാസ്താംകോട്ട : വർഷങ്ങളായി തകർന്നു കിടക്കുന്ന ചിറയിൽ – സിനിമാപ്പറമ്പ് റോഡ് നിർമ്മിക്കാത്തതിലും
പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കാത്തതിലും
പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് പോരുവഴി മണ്ഡലം കമ്മിറ്റി റോഡ് ഉപരോധിച്ചു.ഉപരോധ സമരം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്
തുണ്ടിൽ നൗഷാദ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഷംനാദ് അയന്തി അധ്യക്ഷത വഹിച്ചു.സുഹൈൽ അൻസാരി,കിണറുവിള നാസർ,അഡ്വ.സിനി,അർത്തിയിൽ ഷെഫീഖ്,അയന്തി ഷിഹാബ്, ജലീൽ പള്ളിയാടി എന്നിവർ പ്രസംഗിച്ചു..
അജ്മൽ,താരിഖ്,മുഹമ്മദ് ഖാൻ,അൽഫി,റിംഷാദ്,സച്ചു എന്നിവർ നേതൃത്വം നൽകി.