ഓൾഡ് ലാങ് സൈൻ പ്രകാശനം ചെയ്തു

Advertisement

കൊല്ലം. പ്രഫ.ജയലക്ഷ്മിയുടെ ഓൾഡ് ലാങ് സൈൻ കഥാസമാഹാരം തിരക്കഥാകൃത്തും സംവിധായകനുമായ കലവൂർ രവികുമാർ പ്രകാശനം ചെയ്തു. ഡോ.ആർ.എസ്.രാജീവ് ആദ്യ കോപ്പി ഏറ്റുവാങ്ങി.


കെ.ജി.അജിത് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി.കെ.അനിൽകുമാർ പുസ്തക പരിചയവും ചവറ കെ.എസ്. പിള്ള മുഖ്യപ്രഭാഷണവും നടത്തി. ജോയി പീറ്റർ , ഡോ. നജുമ മുസ്തഫ, എസ്. ദേവകുമാർ എന്നിവർ സംസാരിച്ചു. സൈന്ധവ ബുക്സ് ആണ് പ്രസാധകര്‍.