ത്രിത്രയങ്ങൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു

Advertisement

ശാസ്താംകോട്ട : നീണ്ട രണ്ടു വർഷത്തെ ഓൺലൈൻ ക്ലാസിനു ശേഷം വിദ്യാർത്ഥികൾ ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിലേക്ക് എത്തിയത് ആവേശഭരിതമായ അനുഭവമായി.
‘തിരികെ സ്കൂളിലേക്ക്’എന്ന പേരിലാണ് ഇത്തവണ സ്കൂൾ വിപുലമായ വരവേൽപ്പ് നടത്തിയത്.
പുതിയ അധ്യയനവർഷത്തിന്റെ ഉദ്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ ത്രിത്രയങ്ങളായ
അർപ്പിത്. എം. മനോജ്‌,
അങ്കിത്. എം. മനോജ്‌, അർച്ചിത്. എം. മനോജ്‌ എന്നീ കുരുന്നുകൾ വിളക്കു കൊളുത്തി നിർവഹിച്ചു.
ചടങ്ങിൽ വിശിഷ്ടാതിഥിയായ ശാസ്താംകോട്ട ഡിവൈഎസ്പി പി. രാജ്കുമാറിനെ പൊന്നാടയണിച്ചു ആദരിച്ചു.

ആദ്യമായി അക്ഷരലോകത്തിലേക്കെത്തിയ കുരുന്നുകൾക്ക് സമ്മാനങ്ങളും കളിപ്പാട്ടങ്ങളും മധുരവും നൽകിയാണ് പഠനമുറികളിലേക്ക് സ്വീകരിച്ചത്.
കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുന്നതിനും അവരെ ഊർജ്ജസ്വലരാക്കുന്നതിനുമായി ഇലക്ട്രോണിക് കളിയുപകരണങ്ങൾ സജ്ജമാക്കിയ പാർക്ക് കുട്ടികൾക്കായി തുറന്നു കൊടുത്തു.
ഒന്നാം ക്ലാസ്സിലെയും പന്ത്രണ്ടാം ക്ലാസ്സിലെയും കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
ചടങ്ങിൽ പങ്കെടുത്തവരെല്ലാവരും സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുത്തു. ശാസ്താംകോട്ട പഞ്ചായത്തിൽ ഉൾപ്പെട്ട അർഹരായ അമ്മമാരുടെ കുട്ടികൾക്കുള്ള പഠനോപകരണങ്ങളും പ്രതിമാസ സ്കോളർഷിപ്പും വിതരണം ചെയ്യുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിക്കുകയും ഒപ്പം ത്രിത്രയങ്ങളായ കുട്ടികളുടെ തുടർവിദ്യാഭ്യാസം സൗജന്യമായി നൽകുമെന്നും
സ്കൂൾ ഡയറക്ടർ ഫാദർ ഡോ. ജി. എബ്രഹാം തലോത്തിൽ അധ്യക്ഷനായ ചടങ്ങിൽ അറിയിച്ചു.പ്രിൻസിപ്പാൾ ബോണിഫേഷ്യവിൻസെന്റ, സെക്രട്ടറി ജോജി. റ്റി. കോശി, പി ടി. എ. പ്രസിഡന്റ്‌ ആർ. ഗിരികുമാർ എന്നിവർ പങ്കെടുത്തു.

Advertisement