കൊല്ലം ചിതറയിൽ എസ്എഫ്ഐ, എ ഐ എസ് എഫ് സംഘർഷം, തടയാനെത്തിയ പോലീസിനു നേരെയും കയ്യേറ്റം

Advertisement

കൊല്ലം. ചിതറയിൽ എസ്എഫ്ഐ, എ ഐ എസ് എഫ് സംഘർഷം
സംഘർഷം തടയാനെത്തിയ പോലീസിനു നേരെയും
കയ്യേറ്റം.4എഐഎസ്എഫ് പ്രവർത്തകർക്കും 2എസ്എഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റു.

എസ്എഫ്ഐ പ്രവർത്തകരായ ആരോമൽ, ലിബിൻ,എ ഐ എസ് എഫ് പ്രവർത്തകനായ നന്ദുഎന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് വൈകിട്ട് നാലു മണിയോടെ ചിതറ ഹയർസെക്കൻഡറി സ്കൂളിന് മുൻവശത്ത് ആയിരുന്നു ഇരുകൂട്ടരും തമ്മിൽ വാക്ക് തർക്കം ഉണ്ടായത്.തുടർന്ന് സംഘടിച്ചെത്തിയ ഡി വൈ എഫ് ഐ പ്രവർത്തകരും എഐഎസ്എഫ് പ്രവർത്തകരും സംഘര്‍ഷമാവുകയായിരുന്നു. 15ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് അക്രമത്തിന് നേതൃത്വം കൊടുത്തത്.
വെട്ടികൊലപെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുവർഷം ശിക്ഷലഭിച്ച് ജാമ്യത്തിലാണിയാള്‍. ബിജെപി കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്‍റിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് എഐഎസ്എഫ് പ്രവര്‍ത്തകരെ ആക്രമിച്ചതെന്ന് പറയുന്നു.

സ്കൂളുതുറപ്പുമായി ബന്ധപ്പെട്ട് എ ഐ എസ് എഫ് കഴിഞ്ഞ ദിവസം നവാഗതർക്ക് സ്വാഗതം ആശംസിച്ചു കൊണ്ട് പ്രകടനം നടത്തിയിരുന്നു. എന്നാൽ ഇന്ന് എസ്എഫ്ഐയും പ്രകടനം നടത്തി. ഇതിനു ശേഷം ഇരുകൂട്ടരും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് കലാശിച്ചത്.

പുറത്തുനിന്നുള്ള എസ് എഫ് ഐ, എഐഎസ്എഫ് പ്രവർത്തകർക്കാണ് പരുക്കേറ്റ് മെഡിക്കൽ കോളേജിൽ പ്രവേ ശിപ്പിച്ചിരിക്കുന്നത്.

പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.പോലീസിനെ ആക്രമിച്ചവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ചിതറ സിഐ രാജേഷ് പറഞ്ഞു