കേരളസര്‍വകലാശാല ഇന്നത്തെ വാർത്തകൾ

Advertisement

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 ഫെബ്രുവരിയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ് (ഡി.റ്റി.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കൽ
കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. കെമിസ്ട്രി (ഡ്രഗ് ഡിസൈന്‍ ആന്റ് ഡെവലപ്പ്‌മെന്റ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ ജൂണ്‍ 8 മുതല്‍ 15 വരെ അതാത് കോളേജുകളില്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്
കേരളസര്‍വകലാശാല നടത്തുന്ന ഒന്നാം സെമസ്റ്റര്‍ ബി.എഡ്. (റെഗുലര്‍ – 2021 അഡ്മിഷന്‍ – 2019 സ്‌കീം, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2019 & 2020 അഡ്മിഷന്‍ – 2019 സ്‌കീം), ജൂണ്‍ 2022 പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ ജൂണ്‍ 13 വരെയും 150 രൂപ പിഴയോടെ ജൂണ്‍ 16 വരെയും 400 രൂപ പിഴയോടെ ജൂണ്‍ 18 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 2021 അഡ്മിഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടഘഇങ പോര്‍ട്ടല്‍ വഴി (www. slcm.keralauniversity.ac.in) മാത്രമേ ഫീസ് ഒടുക്കുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനും സാധിക്കുകയുളളൂ. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.



കേരളസര്‍വകലാശാല നടത്തുന്ന ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) ബി.എ.എല്‍.എല്‍.ബി., ജൂണ്‍ 2022 (മേഴ്‌സിചാന്‍സ് – 2011 സ്‌കീം – 2011 അഡ്മിഷന്‍) പരീക്ഷയ്ക്ക് പിഴകൂടാതെ ജൂണ്‍ 10 വരെയും 150 രൂപ പിഴയോടെ ജൂണ്‍ 15 വരെയും 400 രൂപ പിഴയോടെ ജൂണ്‍ 17 വരെയും ഓഫ്‌ലൈനായി അപേക്ഷിക്കാം.



വിദൂരവിദ്യാഭ്യാസം – യോഗ്യത സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാം

കേരളസര്‍വകലാശാല 2012, 2013, 2014 വര്‍ഷങ്ങളില്‍ കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രത്തില്‍ വിവിധ കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ എടുത്ത വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ സമയത്ത് സമര്‍പ്പിച്ച യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ 2022 ജൂണ്‍ 6 മുതല്‍ 10 വരെയുളള ദിവസങ്ങളില്‍ ഫീസ് കുടിശ്ശിക ഒടുക്കി കൈപ്പറ്റേണ്ടതാണ്. ഫോണ്‍: 9400040838

Advertisement