നീണ്ടകര ഹാർബറിൽ മീൻപിടിത്ത ബോട്ടിൽ നിന്ന് 500 കിലോ പഴകിയ മീൻ പിടിച്ചെടുത്തു

Advertisement

കൊല്ലം.പിടക്കുന്ന മീനായി കരയിലെത്തുന്നത് പഴകിയ മീനോ, നീണ്ടകര ഹാർബറിൽ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധനയില്‍ കണ്ടത് ഞെട്ടിക്കുന്ന വിവരങ്ങള്‍.

മീൻപിടിത്ത ബോട്ടിൽ നിന്ന് 500 കിലോ പഴകിയ മീനാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.മീൻ സൂക്ഷിച്ചിരുന്നത് ബോട്ടിലെ സ്റ്റോറിൽ ആണ്. ബോട്ടുകള്‍ക്കുല്ലില്‍വച്ച് തന്നെ രാസവസ്തുകലര്‍ത്തുന്നു എന്ന ആക്ഷേപം ദീര്‍ഘകാലമായുണ്ടെങ്കിലും പരിശോധന പുറത്താണ് പലപ്പോഴും നടക്കുന്നത്.

കടലില്‍നിന്നും പിടികൂടിയ മീന്‍ വിദേശരാജ്യങ്ങളില്‍ ഫ്രീസറുകളില്‍ സൂക്ഷിക്കുമ്പോള്‍ ഇന്ത്യയില്‍ രാസവസ്തുക്കള്‍ വിതറിയും രാസവസ്തു കലര്‍ത്തിയ ഐസ് ഇട്ടുമാണ് സൂക്ഷിക്കുന്നത്. പലദിവസങ്ങള്‍ കടലില്‍ കറങ്ങുന്ന ബോട്ടുകള്‍ ചിലവും ലാഭവും കിട്ടിയാലേ മടങ്ങാറുള്ളു എന്നാണ് വിവരം.

രാസവസ്തു സാന്നിധ്യം കണ്ടെത്താൻ സാമ്പിൾ ശേഖരിച്ചു. പരിശോധന വ്യാപകവും നിരന്തരവും ആയാലേ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാവൂ എന്ന് അഭിപ്രായമുണ്ട്. എന്നാല്‍ അസൗകര്യവും ബോട്ടില്‍ നിന്നും ഇവ കണ്ടെത്തുന്നതിന്‍റെ ബുദ്ധിമുട്ടുംമൂലം പരിശോധന നടക്കാറില്ല.