സ്ഥിരമായി മോഷണ വാഹനം വാങ്ങി പൊളിച്ച് വില്‍ക്കുന്നയാള്‍
പോലീസ് പിടിയില്‍
കൊല്ലം റെയില്‍വേ സ്റ്റേഷന് മുന്‍വശം പാര്‍ക്ക് ചെയ്തിരുന്ന
വാഹനം മോഷ്ടിച്ച് സ്ഥിരമായി മോഷണ മുതല്‍ വാങ്ങുന്ന ആളെ കൊല്ലം
ഈസ്റ്റ് പോലീസ് പിടികൂടി. തിരുവനന്തപുരം, നെയ്യാര്‍ ഡാം, കള്ളിക്കാട്
സതീഷ് ഭവനത്തില്‍, സതീഷ് (36) ആണ് പോലീസ്
പിടിയിലായത്.
27.05.2022 രാവിലെ കൊല്ലം റെയില്‍വേ സ്റ്റേഷന് മുന്‍വശം
പാര്‍ക്ക് ചെയ്തിരുന്ന മോട്ടോര്‍ സൈക്കിള്‍ മോഷണം പോയതിനെ തുടര്‍ന്ന്
വാഹന ഉടമ വടക്കേവിള മണി നിവാസില്‍ സുമേഷ് കുമാര്‍ നല്‍കിയ
പരാതിയെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനും പരിസരവും കേന്ദ്രീകരിച്ച്
നടത്തിയ അന്വേഷണത്തില്‍ ചുടലമുത്തുവിനെ അറസ്റ്റ് ചെയ്ത് ചോദ്യം
ചെയ്യ്തതില്‍ നിന്നുമാണ് മോഷണത്തിന്റെ ചുരുള്‍ അഴിഞ്ഞത്.
കൊല്ലം നഗരത്തില്‍ വിവിധ ഇടങ്ങളില്‍ നിന്ന് മോട്ടോര്‍ സൈക്കിളുകളും മറ്റും
മോഷണം നടത്തി ആക്രികടയില്‍ എത്തിക്കുകയും സതീഷ് മോഷണമുതല്‍
വാങ്ങിച്ച് അത് പൊളിച്ച് വില്‍ക്കുന്നതാണ് ഈ സംഘത്തിന്റെ രീതി.
കൊല്ലം എസിപി ജി.ഡി വിജയ കുമാറിന്റെ മേല്‍നോട്ടത്തില്‍ കൊല്ലം ഈസ്റ്റ്
എസ്എച്ച്ഒ ആര്‍ രതീഷിന്റെ നേതൃത്വത്തില്‍ എസ്‌ഐ-മാരായ ജയശങ്കര്‍,
ശിവദാസന്‍ പിള്ള, ജെയിംസ്, സി. പി.ഒ സജീവ് എന്നിവര്‍ ഉള്‍പ്പെട്ട സംഘ
മാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പതിനാറുകാരിയെ വീട്ടിൽ കയറി മാനഹാനി വരുത്തി,യുവാവ് പോക്‌സോ പ്രകാരം പോലീസ് പിടിയിൽ
പതിനാറ്കാരിയോട് ലൈംഗീകാതിക്രമം നടത്തിയ യുവാവിനെ പോക്‌സോ പ്രകാരം പോലീസ് പിടികൂടി. വടക്കേവിള ഷെയ്ഖുന നഗർ-11 ൽ സലീന മൻസിലിൽ ഫാരിസ്(22) ആണ് പോലീസ് പിടിയിലായത്. മൊബൈൽ ഫോൺ വഴി പരിചയത്തിലായ പതിനാറ്കാരിയോട് ഇയാൾ സ്‌നേഹം നടിക്കുകയായിരുന്നു. ഇതിനശേഷം വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയുടെ വിശ്വാസവും സ്‌നേഹവും പിടിച്ച്പറ്റി.
തുടർന്ന് രാത്രിയിൽ വീട്ടിൽ എത്തിയ ഇയാൾ പെൺകുട്ടിയോട് ലൈംഗീക അതിക്രമം നടത്തുകയായിരുന്നു. മാനസികമായി തകർന്ന പെൺകുട്ടി കുറച്ചുനാൾ വിവരം ആരോടും പറഞ്ഞില്ല, തുടർന്ന് വിവരമറിഞ്ഞ രക്ഷിതാക്കൾ ഇരവിപുരം പോലീസിൽ പരാതിപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്. ഇരവിപുരം സ്റ്റേഷൻ ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർമാരായ അരുൺഷാ, ജയേഷ്, പ്രകാശ്. സി.പി.ഒ മാരായ ദീപു, ഷീബ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.
ജില്ലയിൽ വൻ ലഹരി മരുന്ന് വേട്ട-
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
കരുനാഗപ്പള്ളി .കൊല്ലം ജില്ലയിയിൽ പിടികുടിയ ഏറ്റവും ഉയർന്ന അളവ് മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാവിനെ പോലീസ് പിടികൂടി. കേരളപുരം ഇളമ്പള്ളൂർ വില്ലേജിൽ അജിത്ത് ഭവനിൽ അനിൽകുമാർ മകൻ അജിത്ത്(26) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 52 ഗ്രാം എം.ഡി.എം.എ ആണ് പിടികൂടിയത്. ഇത് കൊല്ലം ജില്ലയിൽ പിടികൂടുന്ന ഏറ്റവും ഉയർന്ന അളവ് മയക്കുമരുന്നാണ്. കഴിഞ്ഞ കുറേ നാളുകളായി ജില്ലയിൽ പല സ്ഥലങ്ങളിലും കുറഞ്ഞ അളവിൽ എം.ഡി.എം.എ പിടികൂടിയതിനെ തുടർന്ന് പോലീസ് ഇതിന്റെ വിതരണ ശൃംഖല തകർക്കുന്നതിന് വ്യാപകമായ അന്വേഷണത്തിലായിരുന്നു.
ജില്ലയിൽ സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കും യുവതീ യുവാക്കൾക്കും നിരോധിത ലഹരിമരുന്ന് എത്തിച്ച് നൽകുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും എത്തിക്കുന്ന പാർട്ടി ഡ്രഗ്ഗ് ചില്ലറ വിപണനം നടത്തി വരുകയായിരുന്നു. ചെറിയ അളവിൽ ഉപയോഗിച്ചാൽ തന്നെ മാരക ലഹരി നൽക്കുന്നു എന്നതാണ് പാർട്ടി ഡ്രഗ്ഗ് ആയ എം.ഡി.എം.എ വിദ്യാർത്ഥികളേയും യുവതി യുവാക്കളേയും ആകർഷിക്കാൻ ഉള്ള പ്രധാന കാരണം. ഇത് മുതലെടുത്ത് ആവശ്യകത അനുസരിച്ച് വില നിശ്ചയിച്ച് നൽകുകയാണ് ഇയാൾ ചെയ്തിരുന്നത്. വിപണിയിൽ ലക്ഷങ്ങൾ മതിപ്പ് വിലയുളള പാർട്ടി ഡ്രഗ്ഗ് ആയ എംഡിഎംഎ ആണ് പോലീസ് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി നാരായണൻ റ്റി ഐ.പി.എസിന്റെ നേതൃത്വത്തിൽ കൊല്ലം സിറ്റി പരിധിയിൽ നടത്തിവരുന്ന NDPS ഡ്രൈവിന്റെ ഭാഗമായി കരുനാഗപ്പള്ളി പോലീസ് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. പിടികൂടിയ എം.ഡി.എംഎ ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ചതാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണർ വി എസ് പ്രദീപ്കുമാറിന്റെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ ജി ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അലോഷ്യസ് അലക്‌സണ്ടർ, ശ്രീകുമാർ, ശരത് ചന്ദ്രൻ ഉണ്ണിത്താൻ, ജിമ്മി ജോസ് എ.എസ്.ഐമാരയ ഷാജിമോൻ, നന്ദകുമാർ എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്. കൊല്ലം സിറ്റി പരിധിയിൽ അനധികൃത ലഹരി വ്യാപാര മാഫിയകൾ നിരീക്ഷണത്തിലാണെന്നും വരും ദിവസങ്ങളിൽ ശക്തമായ പരിശോധനകൾ തുടരുമെന്നും, സിറ്റി പോലീസ് കമ്മീഷണർ നാരായണൻ റ്റി. ഐ.പി.എസ് അറിയിച്ചു.
എറണാകുളംനാഗൂർ വേളാങ്കണ്ണി എക്സ്പ്രസ് ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചത് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ വിലപ്പെട്ട സംഭാവന . പി ജർമിയാസ്
ശാസ്താംകോട്ട. ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന്റെ വളർച്ചയ്ക്ക് കൊടിക്കുന്നിൽ സുരേഷ് എംപി നൽകിയ ഏറ്റവും വിലപ്പെട്ട സംഭാവനയാണ് എറണാകുളം നാഗൂർ വേളാങ്കണ്ണി എക്സ്പ്രസിന് ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചതെന്ന് കെപിസിസി സെക്രട്ടറി അഡ്വ. പി ജെർമിയാസ് പറഞ്ഞു.
വേളാങ്കണ്ണി നാഗൂർ എക്സ്പ്രസിന് ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിപ്പിച്ച കൊടിക്കുന്നിൽ സുരേഷ് എംപിക്ക് ശാസ്താംകോട്ട റെയിൽവേസ്റ്റേഷനിൽ നൽകിയ സ്വീകരണ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജർമിയാസ്.
വേളാങ്കണ്ണി എക്സ്പ്രസ് കന്നി ഓട്ടത്തിൽ തന്നെ ട്രെയിനിൽ വേളാങ്കണ്ണിയിലേക്ക് കൊടിക്കുന്നിൽ സുരേഷ് എംപിയും പുറപ്പെട്ടു.
ശനിയാഴ്ച വൈകിട്ട് മൂന്നിന് ശാസ്താംകോട്ടയിൽ നിന്നും പുറപ്പെട്ട ട്രെയിൻ ഞായറാഴ്ച രാവിലെ 9 30ന് വേളാങ്കണ്ണിയിൽ എത്തിച്ചേരും. വേളാങ്കണ്ണിയിൽ നിന്നും വൈകിട്ട് 5 30ന് യാത്ര പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്ച രാവിലെ ഒമ്പതുമണിക്ക് ശാസ്താംകോട്ടയിൽ എത്തി എറണാകുളത്തിന് പുറപ്പെടും.
സ്വീകരണ സമ്മേളനത്തിന് മൈനാഗപ്പള്ളി ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിദ്യാരംഭം ജയകുമാർ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി അഡ്വ. പി ജെർമിയാസ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറിമാരായ കല്ലട ഗിരീഷ്, വൈ ഷാജഹാൻ, യുഡിഎഫ് ചെയർമാൻ ഗോകുലം അനിൽ, റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സജീവ് പരിശവിള, കണ്ണനല്ലൂർ നിസാം,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അനുതാജ്, ചിറക്കമേൽ ഷാജി, അബ്ദുൽ മനാഫ്, ഡാനി എന്നിവർ സ്വീകരണത്തിനു നേതൃത്വം നൽകി.
കേരളാ കോൺഗ്രസ്സ് (എം) കുന്നത്തൂർ നിയോജക മണ്ഡലം പ്രസിഡന്റായി
അഡ്വ. കുറ്റിയിൽ ഷാനവാസിനെ തിരഞ്ഞെടുത്തു
ശാസ്താംകോട്ട . കേരളാ കോൺഗ്രസ്സ് (എം) കുന്നത്തൂർ നിയോജക മണ്ഡലം പ്രസിഡന്റായി
അഡ്വ. കുറ്റിയിൽ ഷാനവാസിനെ തിരഞ്ഞെടുത്തു. ഭരണിക്കാവ് പണിക്കത്ത് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പ്രതിനിധി സമ്മേളനത്തിൽ പൂഞ്ഞാർ എംഎല്‍എ സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിച്ചു.
കൊല്ലം ജില്ലയുടെ ചുമതലയുള്ള ചെറിയാൻ പോളച്ചിറക്കൽ, അഡ്വ. സണ്ണി അരികുപുറം എന്നിവരുടെ മേൽനോട്ടത്തിലാണ്
തെരഞ്ഞെടുപ്പ് യോഗം നടന്നത്. മറ്റ് മുതിർന്ന നേതാക്കന്മാരും യോഗത്തിൽ സംബദ്ധിച്ചു.
പോരുവഴി, മൈനാഗപ്പള്ളി, പവിത്രേശ്വരം, കിഴക്കേ കല്ലട, കുന്നത്തൂർ, പടി. കല്ലട, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, മൺട്രോതുരുത്ത്, ശാസ്താംകോട്ട മുതലായ പത്ത് മണ്ഡലം കമ്മിറ്റികളിൽ നിന്നായി 75 പ്രതിനിധികൾ തെരഞ്ഞെടുപ്പിൽ പങ്കെടുത്തു. കൊല്ലം ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ സന്നിഹിതനായിരുന്നു.
നിയോജക മണ്ഡലം കമ്മിറ്റിയംഗങ്ങൾക്ക് പുറമേ ജില്ലാ കമ്മിറ്റിയിലേക്കും സംസ്ഥാന കമ്മിറ്റിയിലേക്ക്
കുന്നത്തൂർ നിയോജക മണ്ഡലത്തിൽ നിന്നും ആർ.രവിന്ദ്രൻ പിള്ള , ജോസ് മത്തായി, അഡ്വ. സജിത്ത് കോട്ടവിള, കോട്ടൂർ നൗഷാദ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
കുഞ്ഞുങ്ങൾ പൂമ്പാറ്റകൾ പോലെ അറിവിൻ്റെ ലോകത്തേക്ക് പറന്നു നടക്കുന്ന നല്ലകാലമാണ് നമ്മുടെ മുന്നിലുള്ളത്,ബി മുരളി
പട്ടകടവ് . കുഞ്ഞുങ്ങൾ പൂമ്പാറ്റകളെ പോലെ അറിവിൻ്റെ ലോകത്തേക്ക് പറന്നു നടക്കുന്ന നല്ലകാലമാണ് നമ്മുടെ മുന്നിലുള്ളതെന്ന് കഥാകൃത്ത് ബി മുരളി പറഞ്ഞു.
മൈനാഗപ്പള്ളി ഗ്രാന്മ ഗ്രാമീണ വായനശാല നേതൃത്വത്തില്‍ പട്ടകടവ് സെൻ്റ് ആൻഡ്രൂസ് യു.പി.എസിൽ നടത്തിയ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യനുകയായിരുന്നു. പി.ടി.എ.പ്രസിഡൻറ് സണ്ണി യേശുദാസൻ അധ്യക്ഷനായി. കെ.ബി.ശെൽവമണി സ്വാഗതം പറഞ്ഞു. പട്ടകടവ് ഇടവക വികാരി ഫാ.ജയിസൺ ജോസഫ് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സുനിതദാസ്, ബിജി ആൻ്റണി അധ്യാപകരായ ഷീജ ജെ ,നിർമ്മല ജോസ്, ബോസ് റൊണാൾഡ്, ജോൺസൺ സി, ജോസ്.ജെ എന്നിവർ സംസാരിച്ചു.ഗ്രാന്മ പ്രസിഡൻ്റ് സോമൻ മൂത്തേഴം നന്ദി പറഞ്ഞു.
പരിസ്ഥിതിദിനാചരണം
ശൂരനാട്. അന്തര്‍ദേശീയ പരിസ്ഥിതി ദിനം പ്രമാണിച്ച് കുന്നത്തുർ താലൂക്കിലെ ദിനാചരണത്തിന്റെ ഉദ്ഘാടനം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ.റ്റി. മോഹനൻ 721 പതാരം എസ് സി ബി യിൽ നിർവ്വഹിക്കും. ബാങ്ക് പ്രസിഡന്റ് ശ്രീ. കൃഷ്ണൻ കുട്ടി നായരുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ശാസതാം കോട്ട സർക്കിൾ സഹകരണ യൂണിയൻ അംഗങ്ങൾ വിവിധ സഹകരണ സംഘം പ്രസിഡന്റൻ മാർ സഹകാരികൾ എന്നിവർ പങ്കെടുക്കുന്നതാണെന്ന് ശാസ്താംകോട്ട അസി. രജിസ്ട്രാർ ജനറൽ അറിയിച്ചു.