നാളേയ്ക്കൊരു തണൽ – കെസിവൈഎം കൊല്ലം രൂപത പരിസ്ഥിതിദിനം ആചരിച്ചു.

Advertisement

കൊല്ലം: ലോകപരിസ്ഥിതിദിനത്തോട് അനുബന്ധിച്ചു കെസിവൈഎം കൊല്ലം രൂപത നടത്തിയ നാളേയ്ക്കൊരു തണൽ വൃക്ഷതൈ നടീൽ ക്യാമ്പയി‍ൻ ശ്രദ്ധേയമായി. കൊല്ലം രൂപതയിലെ മുഴുവൻ ഇടവകകളിലും കെസിവൈഎം പ്രവർത്തകരുടെ നേതൃത്വത്തിൽ വൃക്ഷതൈകൾ നട്ട് പരിപാലിക്കുന്ന പ്രസ്തുത പരിപാടിയുടെ രൂപതാതല ഉത്ഘാടനം കെസിവൈഎം ഭാരതരാഞ്ജി യൂണിറ്റിന്റെ ആതിഥേയത്വത്തിൽ ഭാരതരാഞ്ജി ദേവാലയ അങ്കണത്തിൽ പ്രശസ്ത ചലച്ചിത്ര താരം നെൽസൻ ശൂരനാട് നിർവഹിച്ചു. വരും തലമുറയ്ക്ക് തണൽ ഒരുക്കേണ്ടത് ഈ തലമുറയുടെ കടമ ആണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
കെസിവൈഎം കൊല്ലം രൂപതാ പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ രൂപതാ ജനറൽ സെക്രട്ടറി നിധിൻ എഡ്വേർഡ്, രൂപതാ അനിമേറ്റർ സിസ്റ്റർ മേരി രജനി, കെസിവൈഎം ഭാരതരാഞ്ജി യൂണിറ്റ് ഡയറക്ടർ ഫാ : ജോസഫ് സുഗുൺ, രൂപതാ വൈസ് പ്രസിഡന്റ്മാരായ മാനുവൽ, മരിയ ജോയിന്റ് സെക്രട്ടറിമാരായ ബ്രൂട്ടസ്, അമൽ, എലിസമ്പത്ത് ലേ അനിമേറ്റർ നീതു എന്നിവർ സംസാരിച്ചു