ചവറയില്‍ പിഞ്ചുകുഞ്ഞ് മണ്ണെണ്ണ ഉള്ളില്‍ ചെന്ന് മരിച്ചു

Advertisement

ചവറ. ചക്ക കറിവയ്ക്കാന്‍ കറനീക്കാനായി വച്ച മണ്ണെണ്ണ ഉള്ളില്‍ ചെന്ന് ഒന്നരവയസുള്ള കുട്ടി മരിച്ചു.

ചവറ കോട്ടയ്ക്കകം ചെഞ്ചേരിൽ കൊച്ചു വീട്ടിൽ ഉണ്ണിക്കുട്ടൻ രേഷ്മ ദമ്പതികളുടെ മകൻ ആരുഷാണ് മരിച്ചത്.

ചക്ക കറിവയ്ക്കാന്‍ തയ്യാറാക്കുമ്പോള്‍ കറ മാറ്റാൻ മണ്ണെണ്ണ കയ്യില്‍പുരട്ടാറുണ്ട്. ഇതിനായി നിലത്ത് വെച്ചിരുന്ന മണ്ണെണ്ണയാണ് കുട്ടി കുടിച്ചതെന്നാണ് ലഭിച്ച വിവരം

കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല