കരുനാഗപ്പള്ളി. പോത്തുകച്ചവടത്തിന്റെ മറവില്‍ കര്‍ണാടകയില്‍നിന്നും അതിമാരകസിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎ കടത്തികൊണ്ടുവന്ന് വില്‍പന നടത്തിവന്ന സംഘത്തിലെ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു.
സംസ്ഥാനത്ത് സ്‌കൂള്‍ കോളജ് എന്നിവ തുറന്നതോടെ ജില്ലയിലെ വിവിധ ഇടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ചെറുപ്പക്കാര്‍ക്കും സിന്തറ്റിക് മയക്കുമരുന്ന് കിട്ടുന്നത് തടയുന്നതിന് പൊലീസ് നടത്തുന്ന ആന്റി നാര്‍ക്കോട്ടിക് ഡ്രൈവിന്റെ ഭാഗമായാണ് നടപടി. തഴവ പുലിയൂര്‍വഞ്ചി കാട്ടയ്യത്ത് കിഴക്കതില്‍ റമീസ്(36)കുലശേഖരപുരം കടത്തൂര്‍ പുതുശേരി വീട്ടില്‍ ഫൈസല്‍(21) എന്നിവരെയാണ് 32ഗ്രാം എംഡിഎംഎയുമായി അറസ്റ്റുചെയ്തത്.
കൊല്ലം ഉമയനല്ലൂര്‍ സ്വദേശികളായ യുവാവിനും യുവതിക്കും പ്രതികള്‍ ഇത് വില്‍ക്കാന്‍ വരുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചതോടെയാണ് കരുനാഗപ്പള്‌ലി അസി. കമ്മീഷണര്‍ വിഎസ് പ്രദീപ്കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ്എച്ച്ഒ ജി ഗോപകുമാര്‍,എസ്‌ഐമാരായ അലോഷ്യസ് അലക്‌സാണ്ടര്‍,ആര്‍ ശ്രീകുമാര്‍,ജിമ്മിജോസ്,എഎസ്‌ഐ മാരായ നന്ദകുമാര്‍,ഷാജിമോന്‍,സീസര്‍,എസ്സിപിഒമാരായ രാജീവ്, ഹാഷിം,ശ്രീജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
2010ല്‍ കാപ്പ നിയമപ്രകാരം ജയിലില്‍അടച്ച ആളാണ് റമീസ്. കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ കരുനാഗപ്പള്ളി പൊലീസ് പിടികൂടുന്ന എട്ടാമത്തെ കേസാണിത്