കുണ്ടറ. റെയില്‍വേ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്‌ളാറ്റ് ഫോമില്‍നിന്നും ട്രയിന്‍കയറുന്നത് ഒരു ജീവന്മരണ പോരാട്ടമാണ്. തറ ഉയര്‍ത്താനായി ഇട്ട ഗ്രാവല്‍ യാത്രക്കാര്‍ക്ക് ദുരിതമായിമാറി. മഴയില്‍ ചെളികുഴഞ്ഞുകിടക്കുകയാണ്. ഇതില്‍ ചവിട്ടാതെ അകത്തുകയറുന്നതാണ് ടാസ്‌ക്. തെന്നി വീഴുന്നവരെ സഹയാത്രികര്‍ കഴുകിത്തുടച്ചെടുക്കും.
കഴിഞ്ഞ ദിവസം ട്രെയിനില്‍ കയറുന്നതിനിടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ജീവനക്കാരി ചെളിയില്‍ തെന്നി വീണു
നിരവധി യാത്രക്കാരാണ് ദിവസവും ചെളിയില്‍ വീണ് അപമാനിതരായി യാത്രതുടരുന്നത്. പ്‌ളാര്ര്‌ഫോം ഉയര്‍ത്തേണ്ട് ആവശ്യം തന്നെ എന്നാല്‍ ആ ജോലി മഴക്കാലത്ത് ആരംഭിച്ചതാണ് പരാതിയായത്. തിരുവനന്തപുരംഭാഗത്തേക്ക് രാവിലെ പോകുന്ന പുനലൂര്‍ നാഗര്‍കോവില്‍ സ്‌പെഷ്യിനും കൊല്ലം പുനലൂര്‍ പാസഞ്ചറിനും ക്രോസിംങ് കുണ്ടറയിലാണ്. ഒന്നാം നമ്പര്‍പ്‌ളാറ്റ് ഫോം ഒഴിയാത്തതാണ് പ്രധാനപ്രശ്‌നം.
ക്വയിലോണ്‍ മെയിലിന്റെയും പാസഞ്ചറിന്റെയും ക്രോസിംഗ് കിളികൊല്ലൂരാക്കി.ഇതിനാല്‍ നാഗര്‍കോവില്‍സ്‌പെഷ്യല്‍ കൊട്ടാരക്കരയില്‍ പിടിച്ചിടുമായിരുന്നു പക്ഷേ സമയക്രമം തെറ്റിയത് വില്ലനായി.ക്രോസിംങ് കുണ്ടറയിലേക്കുമാറി. അതോടെയാണ് യാത്രക്കാര്‍ക്ക് ചെളിനീന്തി ട്രയിന്‍പിടിക്കേണ്ട സാഹചര്യമായത്.