മധ്യസ്ഥ ചർച്ച നടത്തുന്നതിനിടെ കുഴഞ്ഞു വീണയാൾ മരിച്ചു

Advertisement

ശാസ്താംകോട്ട :വൈദ്യുതി ലൈൻ വലിക്കുന്നത് സംബസിച്ചു നടന്ന തർക്കത്തിൽ മധ്യസ്ഥ ചർച്ച നടത്തുന്നതിനിടെ കുഴഞ്ഞു വീണയാൾ മരിച്ചു. ശൂരനാട് തെക്ക് ഇഞ്ചക്കാട് ചിഞ്ചു ഭവനത്തിൽ ആർ.പുഷ്പരാജൻ പിള്ള (57) ആണ് മരിച്ചത്.കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.ആയ ൽപക്കത്തെ വീട്ടിൽ വൈദ്യുതി ലൈൽ വലിക്കുന്നതിനിടെ രണ്ട് വീട്ട് കാർ തമ്മിൽ തർക്കവും വാക്കേറ്റവും ഉണ്ടായി.ഇതേ തുടർന്ന് പോലീസ് എത്തി .ബഹളത്തെ തുടർന്ന് സ്ഥലത്തെത്തി മധ്യസ്ഥ ചർച്ച നടത്തുന്നതിനിടെ ഇദേഹം കുഴഞ്ഞ് വീഴുകയായിരുന്നു.

സ്ഥലത്തുണ്ടായിരുന്ന പോലീസ് സംഘം തന്നെ പുഷ്പരാജനെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നു പുലർച്ചെ അന്തരിച്ചു.സംസ്കാരം ബുധനാഴ്ച ഉച്ചക്ക് മൂന്നിന് വീട്ടുവളപ്പിൽ നടക്കും.
ഭാര്യ രമ .മക്കൾ രമ്യ ,പ്രേംരാജ്. മരുമകൻ അനുക്കുട്ടൻ.