കുണ്ടറ. പട്ടം തുരുത്തില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടം ഇടിഞ്ഞ് വീണ് ഉടമസ്ഥന് പരിക്ക്
നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലെ സ്ലാബ് ഇടിഞ്ഞതാണ് അപകട കാരണം
സത്യദേവൻ (68) ആണ് പരിക്കേറ്റത്.ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കൊട്ടിയത്ത് വീടിന്‍റെ സ്ളാബ് തകര്‍ന്ന് തൊഴിലാളിമരിച്ചത് അടുത്തിടെയാണ്.
നിര്‍മ്മാണ മേഖലയില്‍ അവിദഗ്ധരായ മേല്‍നോട്ടക്കാരും തൊഴിലാളികളുമാണ് സുരക്ഷിതമല്ലാത്ത തരത്തില്‍ നിര്‍മ്മാണം നടത്തുന്നത്. പിന്നീട് തൊളില്‍ ചെയ്യുന്നവര്‍ക്കും ഭാവിയില്‍ താമസിക്കുന്നവര്‍ക്കും സുരക്ഷിതത്വഭീഷണിഉയര്‍ത്തുന്ന തരത്തില്‍ ഇത് വ്യാപകമാകുന്നു. കൃത്യമായ ഭാരം താങ്ങാനവുന്ന തരത്തിലല്ല ബീമുകളും പില്ലറുകളും മറ്റും ചെയ്യുന്നത്.
അന്യസംസ്ഥാനതൊഴിലാളികളെ ഒരു കെട്ടിടത്തിന്‍റെ മൊത്തം കാര്യങ്ങള്‍അറിയാതെ നിര്‍മ്മാണത്തിന് ചുമതലപ്പെടുത്തുന്നതും പ്രശ്നമാകുന്നുണ്ട്. നിര്‍മ്മാണ മേഖലയില്‍ എന്‍ജിനീയര്‍മാരുടെ മേല്‍നോട്ടം ഉണ്ടാകുന്നില്ല. വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്നതാണ് നിര്‍മ്മാണ മേഖലയിലെ സ്ഥിതി. മേല്‍നോട്ടം നടത്തുന്ന മേസ്തിരിമാര്‍പലരും വേണ്ടത്ര പരിചയമോ അറിവോഉള്ളവരല്ല.
തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും അനുമതിനേടാന്‍മാത്രമാണ് എന്‍ജിനീയറുടെ കണക്കും എസ്റ്റിമേറ്റും. പണി നോക്കി നടത്തുന്നത് അവരായിരിക്കില്ല.