പടിഞ്ഞാറെ കല്ലട: പടിഞ്ഞാറെ കല്ലടയിലെ ചരിത്ര സ്മാരകങ്ങളായ കടപ്പാക്കുഴിയിലെ കളത്തട്ടിന്റെ കൽത്തൂണുകളും കടപുഴയിലെ ചുമട് താങ്ങിയും സംരക്ഷികുന്നതിനും നിലനിർത്തുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഡോ സി ഉണ്ണികൃഷ്ണൻഅറിയിച്ചു.
കടപ്പാക്കുഴിയിലെ കളഞ്ഞട്ട് പൊതു ഗതാഗതത്തിന് തടസ്സമാണെന്ന തരത്തിലുള്ള പത്രവാർത്തയാണ് കളത്തട്ട് പൊളിക്കൽ ഘട്ടത്തിലേക്കു എത്തിച്ചേർന്നത് എന്നും പൊളിക്കുന്ന സമയത്ത് പഞ്ചായത്ത് അധികാരികൾ എത്തിചേർന്നാണ് കൽതൂണുകൾ സംരക്ഷിച്ചതെന്നും, അത് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കും എന്നും ഉണ്ണികൃഷ്ണൻ അറിയിച്ചു..
കടപുഴയിലെ ചുമട് താങ്ങി സംബന്ധി കാര്യങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു.കല്ലട സൗഹൃദം വാട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ നിരന്തര അഭ്യർത്ഥന മാനിച്ചാണ് പഞ്ചായത്ത് അധികൃതരുടെ നടപടി.