പടിഞ്ഞാറെ കല്ലട നിവാസികളുടെ യാത്രാദുരിതം പരിഹരിക്കണമെന്ന് ആവശ്യം

Advertisement

പടിഞ്ഞാറെ കല്ലട: സ്കൂളുകളും കോളജുകളും ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാധാരണ നിലയിൽ പ്രവർത്തനം ആരംഭിച്ചതോടെ പടിഞ്ഞാറെ കല്ലടയിലെ വിദ്യാർത്ഥികളും ജീവനക്കാരും സാധാരണക്കാരും കടുത്ത യാത്രാ ബുദ്ധിമുട്ടിൽ.
വെട്ടിയ തോട് പാലം നിർമ്മാണവും നെൽപ്പുരക്കുന്ന് ഭാഗത്തെ റോഡിന്റെ തകർച്ചയും ഈ ഭാഗത്തുള്ളവരുടെ യാത്രാ ബുദ്ധിമുട്ട് വർദ്ധിപ്പിച്ചിരിക്കുകയാണ്…
കടപുഴയേയും കാരാളിമുക്കിനേയും, കണ്ണങ്കാടിനെയും ബന്ധിപ്പിച്ചു കൊണ്ടുള്ള യാത്രാ സംവിധാനം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച്
കടപുഴയിൽ നിന്നും കാരാളിമുക്കിൽ നിന്നും, കണ്ണങ്കാട് നിന്നും നെൽപുരക്കുന്ന് സ്കൂളിലേയ്ക്ക് എത്തുന്ന വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കും യാത്രാ സൗകര്യം ഉറപ്പുവരുത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കല്ലട സൗഹൃദം കൂട്ടായ്മ ആവശ്യപ്പെട്ടു