പോരുവഴിയിൽ എരുത്തിലിൽ സൂക്ഷിച്ചിരുന്ന റബ്ബർ ഷീറ്റ് മോഷ്ടിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

Advertisement

ശൂരനാട് : എരുത്തിലിൽ സൂക്ഷിച്ചിരുന്ന റബ്ബർ ഷീറ്റ് മോഷ്ടിച്ച കേസിലെ പ്രതിയെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു.മാവേലിക്കര ചുനക്കര സ്വദേശി വിനേഷ് (49)ആണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസം രാത്രിയോടെ പോരുവഴി പുന്നൂർ പടിഞ്ഞാറ്റതിൽ വീട്ടിൽ ശ്രീദേവി അമ്മയുടെ എരുത്തിലിൽ സൂക്ഷിച്ചിരുന്ന റബ്ബർ ഷീറ്റുകളും ഒട്ടുകറയുമാണ് മോഷ്ടിച്ചത്.ശൂരനാട് എസ്.ഐ രാജൻ ബാബു,എസ്.ഐ കൊച്ചുകോശി,സി.പി.ഒ വിജേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.