കുപ്രസിദ്ധ കുറ്റവാളികളായ സഹോദരങ്ങളുടെ
ജാമ്യം റദ്ദാക്കി
കൊല്ലം. യുവാവിനെ മാരകമായ അയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച കേസിലെ പ്രതികളുടെ
ജാമ്യം റദ്ദ് ചെയ്തു.കൊല്ലം ജില്ലയില്‍, കൊറ്റങ്ങര വില്ലേജില്‍ പുനുക്കന്നൂര്‍
ആലുംമൂടില്‍ നിഷാദ് മന്‍സിലില്‍ കൊള്ളി നിയാസ്
എന്ന് അറിയപ്പെടുന്ന നിയാസ് (27), നിഷാദ് (31) എന്നിവരാണ് കാപ്പാ പ്രകാരം
പോലീസ് പിടിയിലായത്.
ഇവര്‍ക്കെതിരെ കൊല്ലം ഈസ്റ്റ്, കൊട്ടിയം, കുണ്ടറ,
കിളികൊല്ലൂര്‍, കണ്ണനല്ലൂര്‍, ഇരവിപുരം എന്നീ സ്റ്റേഷനുകളില്‍ കൊലപാതക ശ്രമം,
നരഹത്യശ്രമം, ആയുധം കൊണ്ട് മാരകമായ ദേഹോപദ്രവം ഏല്‍പ്പിക്കല്‍,
പിടിച്ചുപറി ഉള്‍പ്പടെയുള്ള കേസുകളില്‍ പ്രതികളാണ്. കണ്ണനല്ലൂര്‍ സ്റ്റേഷന്‍
പരിധിയില്‍ അമ്പലത്തിനു സമീപം സജീവന്‍ എന്ന ആവലതിക്കാരനെ കുത്തിയ
കേസില്‍ പ്രതികളായ ഇവര്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നു.
സമാനസ്വഭാവമുളള കേസുകളില്‍ ഇടപെടരുത് എന്ന നിബന്ധനയിലായിരുന്നു കോടതി ജാമ്യം
അനുവദിച്ചിരുന്നത്. എന്നാല്‍ കൊല്ലം ഈസ്റ്റ്, കിളികൊല്ലൂര്‍ പോലീസ്
സ്റ്റേഷനുകളില്‍ മറ്റും വീണ്ടും സമാനമായ കേസുകളില്‍ ഉള്‍പ്പെടുകയും
കോടതിയുടെ ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കുകയും ചെയ്തു, ജാമ്യം
റജ്ജാക്കുന്നതിനായി ചാത്തന്നൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ബി. ഗോപകുമാര്‍
മേല്‍നോട്ടത്തില്‍ കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിപിന്‍ കുമാര്‍
യു.പി, സബ്ബ് ഇന്‍സ്‌പെക്ടര്‍ സജീവ്, എ.എസ്.ഐ സതീഷ് കുമാര്‍, സിപിഒ നജീബ്
എന്നിവര്‍ തയ്യാറാക്കി സമര്‍പ്പിച്ച അപേക്ഷയില്‍ പ്രകാരമാണ് കൊല്ലം പ്രിന്‍സിപ്പല്‍
സെക്ഷന്‍സ് കോടതി ജാമ്യം റദ്ദാക്കി ഉത്തരവിട്ടത്. കൊള്ളി നിയാസ് നിലവില്‍
ഇരുപതോളം കേസുകളില്‍ പ്രതിയാണ്.
പ്രയാര്‍ പ്രവര്‍ത്തന ചാതുര്യവും മികവുറ്റ നേതാവുമായിരുന്നെന്ന് ചെന്നിത്തല
കൊല്ലം:പ്രയാര്‍ പ്രവര്‍ത്തന ചാതുര്യവും മികവുറ്റ നേതാവുമായിരുന്നെന്ന് ചെന്നിത്തല പറഞ്ഞു. കെ എസ് യു വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം എല്ലാവരുടേയും ആദരവു നേടിയെടുത്തു. മില്‍മ എന്നാല്‍ പ്രയാര്‍ എന്നരീതിയില്‍ മില്‍മയെ വളര്‍ത്തിയെടുത്തു. കേരളത്തില്‍ ധവളവിപ്ലവത്തിന് തുടക്കംകുറിച്ചത് പ്രയാറാണെന്നും ചെന്നിത്തല പറഞ്ഞു.
ഡിസിസിയില്‍ പ്രയാര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.
ശബരിമല വിഷയത്തില്‍ ഭക്തരുടെ താല്പര്യം സംരക്ഷിക്കാന്‍ അചഞ്ചമായ നിലപാടെടുത്ത പ്രയാറിനെ ദേവസ്വം ബോര്‍ഡില്‍ നിന്നിറക്കാന്‍ പിണറായിക്ക് ഓര്‍ഡിനന്‍സുപോലുള്ള കുതന്ത്രങ്ങള്‍ പ്രയോഗിക്കേണ്ടിവന്നത് ലജ്ജാകരമാണെന്ന് ചെന്നിത്തല പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പി രാജേന്ദ്ര പ്രസാദ് അധ്യക്ഷനായി.
കൊടിക്കുന്നില്‍ സുരേഷ് എംപി, എംഎല്‍എമാരായ സി ആര്‍ മഹേഷ്, എംഎം നസീര്‍,പിസി വിഷ്ണുനാഥ്, ആര്‍എസ്പി നേതാവ് എഎ അസീസ്, ബിന്ദുകൃഷ്ണ, കെസി രാജന്‍, ആര്‍ ചന്ദ്രശേഖരന്‍, എഴുകോണ്‍ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
വൃത്തി ഹീനമായ അന്തരീക്ഷത്തിൽ അദ്ധ്യയനം പരാതി, സ്കൂളില്‍ പരിശോധന
കരുനാഗപ്പള്ളി. വൃത്തി ഹീനമായ അന്തരീക്ഷത്തിൽ അദ്ധ്യയനം നടത്തുന്ന മാനേജ്മെൻ്റ് സ്കൂളിനെതിരെ രക്ഷകർത്താക്കളുടെ പ്രതിഷേധം.തൊടിയൂർ / മുഴങ്ങോടിഎല്‍വി യുപിഎസ് നെതിരെയാണ് രക്ഷകർത്താക്കളുടെ പ്രതിഷേധം ഇരമ്പിയത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് സ്കൂൾ നടത്തി വരുന്ന തെന്നാണ് ആരോപണം.’ ക്ളാസ് മുറികളിലും സമീപത്തും മാലിന്യമാണ്.’
എന്നാൽ സ്കൂൾ കാമ്പണ്ടിന് പുറത്താണ് മാലിന്യമെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. വിദ്യാഭ്യാസ വകുപ്പ് / ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലംസന്ദർശിച്ചു.മാലിന്യ സംസ്കരണത്തിനായി പുതിയ സംവിധാനം നാളെ മുതൽ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
ഇ.കാസിം അവസാന ശ്വാസം വരെയും കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് വേണ്ടി പോരാടിയ നേതാവ് :കെ.എൻ ബാലഗോപാൽ
ശാസ്താംകോട്ട: ഇ.കാസിം അവസാന ശ്വാസം വരെയും കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് വേണ്ടി പോരാടിയ നേതാവായിരുന്നെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ.ഇ.കാസിമിന്റെ നാലാം അനുസ്മരണ സമ്മേളനം ഭരണിക്കാവിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായാരിന്നു അദ്ദേഹം.സി.കെ സ്മാരക ഹാളിൽ നടന്ന അസുസ്മരണ സമ്മേളനത്തിൽ സിപിഎം കുന്നത്തൂർ ഏരിയ സെക്രട്ടറി ടി.ആർ ശങ്കരപിള്ള അധ്യക്ഷത വഹിച്ചു.
കെ.കെ രവികുമാർ,കെ.സോമപ്രസാദ്,പി.കെ ഗോപൻ,എം.ഗംഗാധരകുറുപ്പ്,
എൻ.യശ്പാൽ,എസ്.ശശികുമാർ, എസ്.സത്യൻ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് കശുവണ്ടി തൊഴിലാളികയുടെ മക്കൾക്ക് ഏർപ്പെടുത്തിയ എൻഡോവ്മെന്റ് വിതരണം ചെയ്തു.
പുകയില വിരുദ്ധ സന്ദേശവുമായി കിഴക്കേ കല്ലട പോലീസ്
സ്‌റ്റുഡന്റ് പോലീസ് കേഡറ്റ്,
കിഴക്കേ കല്ലട.പുകയില വിരുദ്ധ സന്ദേശവുമായി കിഴക്കേ കല്ലട പോലീസ്
സ്‌റ്റുഡന്റ് പോലീസ് കേഡറ്റ്, NCC കേഡറ്റുകൾ എന്നിവരെ ഉൾപ്പെടുത്തി ലഹരി വിരുദ്ധ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു ISHO ശ്രീ എസ്. സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് ചിറ്റുമല മുതൽ C V K M സ്കൂൾ വരെ ലഹരി വിരുദ്ധ റാലി നടത്തി
കൂടാതെ പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനായി ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്തു. എസ് ഐ അനീഷ് ബി, സി. ആർ ഒ സകീർ ഹുസൈൻ, ബീറ്റ് ഓഫീസർ സന്ദീപ്, അശ്വതി C V K M സ്കൂൾ അധ്യാപകർ എന്നിവർ പങ്കെടുത്തു.
ഓപ്പറേഷൻ സുതാര്യം, കുന്നത്തൂർ ആർ ടി ഓഫീസിന്റെ കീഴിൽ കൂളിംഗ് ഫിലിം ഒട്ടിച്ച 11 വാഹനങ്ങൾക്കെതിരെ നടപടി
ശൂരനാട്.ട്രാൻസ്‌പോർട് കമ്മിഷണറുടെ ഓപ്പറേഷൻ സുതാര്യം ഭാഗമായി കുന്നത്തൂർ ആർ ടി ഓഫീസിന്റെ കീഴിൽ ഇന്ന് നടന്ന വാഹനപരിശോധനയിൽ കൂളിംഗ് ഫിലിം ഒട്ടിച്ച 11 വാഹനങ്ങൾക്കെതിരെയും ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച 6 കേസും മൂന്നുപേരെ കയറ്റി അപകടകരമായ രീതിയിൽ വാഹനമോടിച്ച 2 മോട്ടോർ സൈക്ലിനെതിരെയും ടാക്സ് അടക്കാതെയും ഫിറ്റ്നെസ്സ് ഇല്ലാതെയും സർവീസ് നടത്തിയ 3 വാഹനങ്ങൾക്കെതിരെയും കേസ് എടുത്തു. ജോയിന്റ് ആർ ടി ഓ ആർ ശരത് ചന്ദ്രന്റെ നിർദേശപ്രകാരം എ എം വി ഐ മാരായ ഷിജു പി, അയ്യപ്പദാസ് എസ്, അനസ്മുഹമ്മദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന കർശന മാക്കുമെന്ന് ജോയിന്റ് ആർ ടി ഓ അറിയിച്ചു.
തെരുവ് നായ്ക്കളുടെ നിയന്ത്രണത്തിൽ ശാസ്താംകോട്ട ടൗണും ഗ്രാമപ്രദേശങ്ങളും
ശാസ്താംകോട്ട : ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായ ശല്യം അതിരൂക്ഷമെന്ന് പരാതി.ശാസ്താംകോട്ട ടൗണിലടക്കം നായ്ക്കൾ പെരുകിയിരിക്കയാണ്.
വിദ്യാർത്ഥികളടക്കം നിരവധി പേർക്കാണ് കടിയേറ്റിട്ടുള്ളത്.സന്ധ്യ കഴിഞ്ഞാൽ ടൗണും ഗ്രാമപ്രദേശങ്ങളുമെല്ലാം തെരുവ് നായ്ക്കളുടെ നിയന്ത്രണത്തിലാണ്.
നായ്ക്കളെ ഭയന്ന് ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.ശാസ്താംകോട്ട കെ.എസ്.ആർ.ടി.സി ഗ്യാരേജിന് സമീപം നായ്ക്കളുടെ വന്ധ്യംകരണത്തിനായി കെട്ടിടം തുറന്നിരുന്നു.മുൻപ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ പഞ്ചായത്തുകളിൽ നിന്നും പിടികൂടുന്ന നായ്ക്കളെ ഇവിടെയെത്തിച്ച് വന്ധ്യംകരണം നടത്തിയ ശേഷം ശാസ്താംകോട്ടയിലെ വിവിധ ഭാഗങ്ങളിൽ തുറന്ന് വിടുന്നതായിരുന്നു പതിവ്.
ഇതാണ് നായ് ശല്യം രൂക്ഷമാകാനുള്ള കാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.ഇതിനാൽ വന്ധീകരണ ശാലയ്ക്കൊപ്പം നായ്ക്കളെ സംരക്ഷിക്കാനും പരിപാലിക്കാനും മറ്റൊരു ഷെൽട്ടർ കൂടി നിർമ്മിച്ചാൽ ഒരു പരിധിവരെ നായ ശല്യം കുറയ്ക്കാൻ കഴിയുമെന്നും ഇതിന് ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിപിൻ സിജു ആവശ്യപ്പെട്ടു.
മാവേലിക്കരയിലെ 6 റെയില്‍വേ സ്റ്റേഷനുകൾ അധികൃതർ സന്ദർശിക്കുമെന്ന് കൊടിക്കുന്നിൽ
ശാസ്താംകോട്ട : മാവേലിക്കര ലോക്സഭാ മണ്ഡലത്തില്‍പ്പെട്ട മണ്‍ട്രോത്തുരുത്ത്,ശാസ്താംകോട്ട, മാവേലിക്കര,ചെറിയനാട്,ചെങ്ങന്നൂർ,ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനുകളില്‍ ജൂൺ 22ന് റെയില്‍വേ അധികൃതർ സന്ദർശനം നടത്തുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ആര്‍.മുകുന്ദിന്‍റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥന്മാരുടെ സംഘം സന്ദർശനം നടത്തുന്നത്.
ട്രെയിന്‍ യാത്രക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കാനും സ്റ്റേഷനുകളില്‍ നടന്നുവരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനുമാണ് സന്ദര്‍ശനം.22ന് രാവിലെ 9ന് മണ്‍ട്രോത്തുരുത്ത്,10ന് ശാസ്താംകോട്ട,10.30ന് മാവേലിക്കര, 11ന് ചെറിയനാട്,11.30ന് ചെങ്ങന്നൂര്‍, 1ന് ചങ്ങനാശ്ശേരി എന്നീ റെയില്‍വേ സ്റ്റേഷനുകളില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിക്കൊപ്പം
ഉദ്യോഗസ്ഥ സംഘം എത്തും.യാത്രക്കാരുടെ സംഘടനകള്‍ക്കും ജനപ്രതിനിധികള്‍ക്കും റെയില്‍വേ സ്റ്റേഷനിലെത്തി എം.പിക്കും ഡി.ആര്‍.എംനും നിര്‍ദ്ദേശങ്ങളും പരാതികളും നിവേദനങ്ങളും സമര്‍പ്പിക്കാവുന്നതാണ്.
പഠനോപകരണങ്ങൾ വിതരണം ചെയ്തു.
ശാസ്താംകോട്ട: മുതുപിലാക്കാട് ഇടിഞ്ഞ കുഴി ഗവ.എൽ.പി.എസിൽ ശാസ്താംകോട്ട എം.ടി.എം.എം. ആശുപത്രി മാനേജ്മെന്റ് നൽകിയ പഠനോപകരണങ്ങൾ മാനേജർ ഫാ.ജോസ് എം.ഡാനിയേൽ വിതരണം ചെയ്യ്തു.
എസ്.എം.സി. ചെയർമാൻ തൊളിയ്ക്കൽ സുനിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ഗ്രാമ പഞ്ചായത്തംഗം അനിൽ തുമ്പോടൻ ഉത്ഘാടനം ചെയ്തു. ഫാ.എബ്രഹാം വർഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി.ആർ. രാഘവൻ പിള്ള , എച്ച്.എം മായാദേവി, സീനിയർ അസിസന്റ് ജോത്സിലി ജോസ് എന്നിവർ പ്രസംഗിച്ചു.
ശാസ്താംകോട്ട എം. ടി. എം എം. മിഷൻ ആശുപത്രിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായുള്ള
പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം പ്രശസ്ത കവിയും എഴുത്തുകാരനുമായ ചവറ കെ എസ് പിള്ള സർ നിർവഹിച്ചു.
പ്രസ്തുത ചടങ്ങിൽ ഡോ: സഞ്ജയ് രാജു (സി എം ഒ ), ഫാ.ജോസ് എം ഡാനിയൽ (സെക്രട്ടറി) ഫാ.എബ്രഹാം വർഗീസ് (എ ഒ) സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സരസ്വതി ടീച്ചർ ജോബിൻ. കെ. തോമസ് (ഓപ്പറേഷൻ മാനേജർ എം. ടി . എം. എം മിഷൻ ആശുപത്രി) എന്നിവർ സംബന്ധിച്ചു. മുതുപിലാക്കാടും, പരിസര പ്രദേശങ്ങളിലും ഉള്ള ഗവണ്മെന്റ് സ്കൂളുകളിൽ വിതരണം ചെയ്തു..
വിളയിൽശേരിൽ ദേവീക്ഷേത്രത്തിലെ പുനപ്രതിഷ്ഠ യോട് അനുബന്ധിച്ചുള്ള ക്ഷേത്ര സമർപ്പണ സമ്മേളനം
കുന്നത്തൂര്‍ .തുരുത്തിക്കര വിളയിൽശേരിൽ ദേവീക്ഷേത്രത്തിലെ പുനപ്രതിഷ്ഠ യോട് അനുബന്ധിച്ചുള്ള ക്ഷേത്ര സമർപ്പണ സമ്മേളനത്തിന്റെ ഉദ്ഘാടനം കേരളാസ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ ശിവശങ്കരൻ നായർ നിർവഹിച്ചു. ശ്രീ വഴുതാനത്ത് ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
മുൻ ലോകായുക്ത ജസ്റ്റിസ് കെ ശ്രീധരൻ വിശിഷ്ടവ്യക്തികളെ ആദരിച്ചു. ചടങ്ങിൽ ഉപദേശക സമിതി പ്രസിഡന്റ് ഇ ടി അനിൽകുമാർ, കുന്നത്തൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റെജി കുര്യൻ, ഷീജാ രാധാകൃഷ്ണൻ, ഉപദേശക സമിതി അംഗം ആർ എസ് അനീഷ്, ലതീഷ് എന്നിവർ സംസാരിച്ചു.
കെ.സി. മത്തായി അനുസ്മരണ സമ്മേളനം
ശാസ്താംകോട്ട: കെ.സി. മത്തായിയുടെ മരണം മൈനാഗപ്പള്ളിയിൽ പൊതു സമൂഹത്തിനും കോൺഗ്രസ്സ് പാർട്ടി ക്കും നികത്താനാകാത്ത നഷ്ടമാണന്ന് കെ.പി.സി.സി വർക്കിങ്ങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. കോൺഗ്രസ്സ് മൈനാഗപ്പള്ളി കിഴക്ക് മേഖലാ കമ്മിറ്റി കുറ്റിയിൽ മുക്കിൽ നടത്തിയ കെ.സി. മത്തായി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡി.സി.സി ജനറൽ സെക്രട്ടറി വൈ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസാർ ഷാഫി, തുണ്ടിൽ നൗഷാദ്, ഗോകുലം അനിൽ, വിദ്യാരംഭംജയകുമാർ കുറ്റിയിൽ ഷാനവാസ്, കെ. സോമൻ പിള്ള , വേങ്ങ വഹാബ്,മുളവൂർ സതീശ്, മുഹമ്മദ് കുഞ്ഞ് ചരുവിൽ, എസ്.സുധീർ ഷ, ലതാ സോമൻ തുടങ്ങിയവർ പ്രസംഗിച്ചു.