മൊബൈൽ ഫോണിൽ സംസാരിച്ച് നടക്കുമ്പോഴെന്ന് കരുതുന്നു, യൂത്ത് കോൺഗ്രസ് നേതാവ് ട്രയിന്‍തട്ടി മരിച്ചു

Advertisement

കാരാളിമുക്ക് :മൊബൈൽ ഫോണിൽ സംസാരിച്ച് നടക്കുമ്പോഴെന്ന് കരുതുന്നു ട്രെയിനിടിച്ച് യൂത്ത് കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് സെക്രട്ടറി മരിച്ചു.പടിഞ്ഞാറെ കല്ലട കോതപുരം പതിയിൽ വീട്ടിൽ പ്രശാന്ത് (32) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 7 കഴിഞ്ഞ് കാരാളിമുക്ക് തലയിണക്കാവിന് സമീപമായിരുന്നു സംഭവം. ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ചെവിയില്‍ ബ്ളൂടൂത്ത് ഹെഡ് സെറ്റ് വച്ച നിലയിലായിരുന്നു.കോണ്‍ഗ്രസ് പ്രാദേശിക നേതാവായിരുന്ന പരേതനായപ്രഭാകരന്‍റെ മകനാണ്.

Advertisement