കൊല്ലത്ത് കലക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം ,ലാത്തിചാര്‍ജ്ജ്

Advertisement

കൊല്ലം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊല്ലത്ത് കലക്ട്രേറ്റിലേക്ക് ആര്‍വൈഎഫ് യൂത്ത്‌കോണ്‍ഗ്രസ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ വ്യത്യസ്ഥമായ മാര്‍ച്ചുകളില്‍ സംഘര്‍ഷം. പൊലീസ് ലാത്തിചാര്‍ജ്ജുനടത്തി. ആദ്യം ആര്‍വൈഎഫ് പ്രവര്‍ത്തകരായിരുന്നു എത്തിയത് ബാരിക്കേഡ് മറികടക്കാനും മറിച്ചിടാനും നടത്തിയ ശ്രമം സംഘര്‍ഷമായി, തുടര്‍ന്ന് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി എത്തിയതോടെ സംഘര്‍ഷം കനത്തു. . ആർ വൈ എഫ് സമരം പുരോഗമിക്കുന്നതിനിടെ കളക്ടറേറ്റിലേക്ക് മാർച്ചുമായി എത്തിയ കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പൊലീസ് മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിയുകയും പൊലീസ് വാഹനത്തിന് നേരെ അക്രമം നടത്തുകയും ചെയ്തു. രണ്ട് പൊലീസുകാർക്കും ഒരു ആർ.വൈ.എഫ് പ്രവർത്തകനും പരുക്കേറ്റു. കോൺഗ്രസ് മാർച്ച് കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്തു. യുവമോർച്ച മാർച്ചിന് നേരെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മാർച്ച് ഉദ്ഘാടനം ചെയ്ത ശേഷം പ്രവർത്തകർ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ പൊലീസുമായി വാക്കേറ്റമുണ്ടായി.

പൊലീസുമായി ഉന്തുംതള്ളും നടന്നു ഇതോടെയാണ് പൊലീസ് ലാത്തി ചാര്‍ജ്ജുനടത്തിയത്. പിന്നീട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചും സംഘര്‍ഷമായി. ഉന്നത് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തകരെ സമാധാനിപ്പിച്ച് മടക്കിവിടാന്‍ പലതവണ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.

Advertisement