മൈനാഗപ്പള്ളിയില്‍ ഹോസ്പിറ്റലിന് തീ പിടിച്ചു

Advertisement

മൈനാഗപ്പള്ളി. ഉദയ ജംഗ്ഷനിൽ ഉള്ള ഷിഫ ക്ലിനിക്കിൽ രാത്രി 11മണിക്കാണ് തീപിടിച്ചത്.നാട്ടുകാർ അറിയിച്ചതിനെതുടർന്ന് ശാസ്താംകോട്ടയിൽ നിന്നും ഫയർഫോഴ്സ്എത്തി ആണ് തീ അണച്ചത്. ക്ലിനിക്കിന്റ് ഡോർ അതി സഹാസികമായി തുറന്ന് അകത്ത് കയറി ആണ് അണച്ചത്.

ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് തീ കൂടുതൽ ക്ലിനിക്കിന്റ് മുകളിലത്തെ നിലയിലേക്ക് തീ വ്യാപികാതിരുന്നത്. തീപിടിച്ചത് ഷോർട്ട് സർക്യൂട്ട് മൂലമാണ് എന്നാണ് ഫയർഫോഴ്സിന്റ് നിഗമനം.ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജീവിന്റെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ മനോജ്, രാജേഷ്, സിയാദ്, വിജേഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ ജയപ്രകാശ്,ഹോംഗാർഡ് പ്രദീപ് ,എന്നിവർ രക്ഷാപ്രവർത്തനത്തിന് പങ്കെടുത്തു . രക്ഷാ പ്രവേർത്തനത്തിന് പോലീസും kseb ഉദ്യോഗസ്ഥരും സന്നിധ രായിരുന്നു.

Advertisement