മീന്‍ പിടിക്കാന്‍ വച്ച കൂട്ടില്‍ കുടുങ്ങിയത് വമ്പന്‍ മൂര്‍ഖന്‍

Advertisement

തൊടിയൂര്‍. പള്ളിക്കലാറ്റ് തീരത്ത് മീന്‍ പിടിക്കാന്‍ വച്ച് കൂട്ടില്‍ കുടുങ്ങിയത് വമ്പന്‍ മൂര്‍ഖന്‍. ഇന്ന് വൈകിട്ടാണ് തൊടിയൂര്‍ പാലത്തിന് തെക്കുഭാഗത്തെ പനച്ചക്കല്‍ക്ഷേത്രത്തിന് സമീപം കാവില്‍ ഹുസൈന്റെ വക വസ്തുവില്‍ സ്ഥാപിച്ച കൂട്ടില്‍ മൂര്‍ഖനെ കണ്ടത്. കുടുങ്ങിയത് മീനാണെന്നു കരുതി എടുത്തവര്‍ ഭാഗ്യത്തിനാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. കൂട്ടിലെ മീനെയെല്ലാം പാമ്പു തിന്നെന്നാണ് കരുതുന്നത്. പാമ്പുപിടിത്തക്കാരെ അറിയിച്ചതായി നാട്ടുകാര്‍ പറഞ്ഞു. ശൂരനാട് പൊലീസ് സ്ഥലത്തെത്തി.