അടൂർ .ബൈപ്പാസിലെ തയ്യല്‍ക്കടയില്‍ കയറി ജോലിക്കാരനെ കുത്തി. തയ്യൽക്കടയിലെ ഇതര സംസ്ഥാന തൊഴിലാളി ക്കാണ് കുത്തേറ്റത്. കൊൽക്കത്ത സ്വദേശി മസൂദിനാണ് കുത്തേറ്റത്. വയറിന് കത്രികയ്ക്ക് കുത്താനുള്ള ശ്രമം തടഞ്ഞതോടെ കൈക്ക് കുത്തേൽക്കുകയായിരുന്നു.കായംകുളം സ്വദേശിയായ പ്രതിയെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് വൈകിട്ടാണ് അപ്രതീക്ഷിതമായ അക്രമം നടന്നത്. മാനസിക വിഭ്രാന്തി ഉണ്ടെന്ന് തോന്നിക്കുന്ന കായംകുളം സ്വദേശിയായ യുവാവാണ് അടൂർ ബൈപ്പാസിൽ പ്രവർത്തിക്കുന്ന ഡീ സോൺ എന്ന തയ്യൽ കടയിൽ അതിക്രമിച്ച് കയറിയത്. തുടർന്ന് ഇയാൾ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന കൊൽക്കത്ത സ്വദേശി മസൂദിനെ കൈയ്യേറ്റം ചെയ്യുകയും തടഞ്ഞപ്പോൾ തയ്യൽക്കടയിൽ ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ച് വയറിന് കുത്താൻ ശ്രമിക്കുകയുമായിരുന്നു.
മസൂദ് ഇത് തടഞ്ഞതോടെ കൈ വിരലുകൾക്ക് മുറിവേറ്റു. ഇതിന് ശേഷം കടയിൽ നിന്ന് ഇറങ്ങി ഓടിയ പ്രതിയെ അടൂർ പോലീസ് പിടികൂടുകയായിരുന്നു. പ്രതി കായംകുളം സ്വദേശിയാണെന്ന് പോലീസിനോട് പറഞ്ഞു. പ്രതിക്ക് മാനസിക വിഭ്രാന്തി ഉള്ളതായി സംശയിക്കുന്നതായി അടൂർ പോലീസ് അറിയിച്ചു