കാട്ടുപന്നിയുടെ ആക്രമണം പോരുവഴിയിലും;
ബൈക്കിൽ വരികയായിരുന്ന വിദ്യാർത്ഥിയെ ഇടിച്ചു വീഴ്ത്തി ആക്രമിച്ചു

Advertisement

പോരുവഴി: പോരുവഴിയിൽ പാൽ വാങ്ങി വീട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്ന വിദ്യാർത്ഥിയെ കാട്ടുപന്നി ഇടിച്ചു തെറിപ്പിച്ച ശേഷം ആക്രമിച്ചു.പള്ളിമുറി സന്തോഷ് ഭവനിൽ പ്രണവ് (18) നാണ് പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.ഞായറാഴ്ച രാവിലെ നടുവിലേമുറി കാട്ടൂർ ക്ഷേത്രത്തിന് സമീപം വച്ചായിരുന്നു അപ്രതീക്ഷിത ആക്രമണം ഉണ്ടായത്.പാൽ വാങ്ങി മടങ്ങുകയായിരുന്ന പ്രണവിന്റെ വാഹനത്തിൽ ഓടിയെത്തിയ പന്നി ഇടിച്ചതോടെ റോഡിലേക്ക് തെറിച്ചു വീഴുകയും പന്നി ആക്രമിക്കുകയുമായിരുന്നു.ബഹളം കേട്ട് നാട്ടുകാർ ഓടി എത്തിയപ്പോഴേക്കും പന്നി രക്ഷപ്പെട്ടിരുന്നു. പരിക്കേറ്റ പ്രണവിനെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.