മനുഷ്യമുഖമുള്ള വികസനമുണ്ടാകണം എസ് എം വിജയാനന്ദ്

Advertisement

പടിഞ്ഞാറെ കല്ലട: വികസനത്തിന് മനുഷ്യമുഖമുണ്ടാകണമെന്ന് മുന്‍ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്. പടിഞ്ഞാറെ കല്ലട പ്രിയദര്‍ശിനി ഗ്രന്ഥശാലയും പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിച്ച വികസന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ദീര്‍ഘവീക്ഷണത്തോടെ രൂപീകരിച്ച് നടപ്പാക്കാന്‍ പഞ്ചായത്തുകള്‍ തയാറാകണം. പടിഞ്ഞാറെ കല്ലട, കിഴക്കേക്കല്ലട, മണ്‍ട്രോതുരുത്ത് പഞ്ചായത്തുകളെ സംയോജിപ്പിച്ച് ഒരു ടൂറിസം ഹബ്ബ് രൂപീകരിക്കുന്നത് വളരെ നല്ലതായിരിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചീഫ് ഇന്‍ഡസ്ട്രീസ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡിവിഷന്‍ എന്‍ ആര്‍ ജോയി,ഡോ എന്‍ സുരേഷ്‌കുമാര്‍, ഡി പ്രശാന്ത് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. എബി പാപ്പച്ചന്‍ മോഡറേറ്ററായിരുന്നു.

പടിഞ്ഞാറെ കല്ലട പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി ഉണ്ണിക്കൃഷ്ണന്‍, കിഴക്കേക്കല്ലട പഞ്ചായത്ത് പ്രസിഡന്റ് ഉമാദേവി, മണ്‍ട്രോതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാര്‍, വൈ ഷാജഹാന്‍, വി രതീഷ്, ഷാജി മുട്ടം, സുധീര്‍ കെ, റജില ആര്‍, കെ സീമ, എന്‍ ഓമനക്കുട്ടന്‍പിള്ള, എന്‍ ശിവാനന്ദന്‍, രാധാകൃഷ്ണന്‍, അഡ്വ.തൃദീപ്കുമാര്‍, കെ എസ് കിരണ്‍, വിമല്‍ കല്ലട എന്നിവര്‍ സംസാരിച്ചു.

Advertisement