സംശയം, വഴക്ക്, ഇരുമ്പുവടിക്ക് ഭാര്യയെ കൊലപ്പെടുത്തി അടുത്തമുറിയില്‍ സുഖമായുറങ്ങി ഭര്‍ത്താവ്,ഫോണ്‍ കിട്ടാതായപ്പോള്‍ വന്നുനോക്കിയവര്‍ കണ്ടത്

Advertisement

ഇരവിപുരം: ഭാര്യയെ സംശയം മദ്യലഹരിയില്‍ ഭാര്യയെ അടിച്ചുകൊന്നശേഷം അടുത്തമുറിയില്‍ സുഖമായുറങ്ങിയ ആളെ പിടികൂടിയത് പൊലീസ്. ഇരവിപുരത്ത് ഇരുമ്പുവടികൊണ്ട് ഭാര്യയെ യുവാവ് തലയ്ക്കടിച്ച് കൊന്ന സംഭവം അയല്‍വാസികള്‍ പോലും അറിഞ്ഞത് മണിക്കൂറുകള്‍ക്കു ശേഷം. ഇരവിപുരം ചന്തയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ഈശ്വരി (27) യാണ് കൊല്ലപ്പെട്ടത്.

ഇവരുടെ ഭര്‍ത്താവ് മുരുകനെ(42) പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യലഹരിയിലാണ് പ്രതി കൃത്യം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. വസ്ത്രങ്ങള്‍ ഇസ്തിരിയിട്ട് നല്‍കുന്ന ജോലി ചെയ്യുന്നയാളാണ് മുരുകന്‍. ഈശ്വരി സമീപത്തെ കടകളില്‍ സഹായിയായി ജോലി ചെയ്തിരുന്നു. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.

പ്രതി മദ്യപിച്ച് സ്ഥിരമായി ഭാര്യയുമായി വഴക്കിട്ടിരുന്നു. വീട്ടുചെലവിനായി പണമൊന്നും നല്‍കിയിരുന്നില്ല. ഈശ്വരിയായിരുന്നു കുടുംബം നോക്കിയിരുന്നത്. ശനിയാഴ്ച വൈകിട്ട് ഈശ്വരി മക്കളെ സഹോദരിയുടെ വീട്ടിലാക്കിയിരുന്നു. പിറ്റേന്ന് രാവിലെ തിരിച്ചുകൊണ്ടുവരാമെന്ന് പറഞ്ഞാണ് അവിടെ നിന്ന് പോയത്.

ബന്ധുക്കള്‍ ഞായറാഴ്ച രാവിലെ ഈശ്വരിയെ ഫോണില്‍ വിളിച്ചിരുന്നെങ്കിലും കിട്ടിയില്ല. സുഹൃത്ത് അമ്ബിളിയും വിളിച്ചിരുന്നു. കിട്ടാതായതോടെ ഈശ്വരിയുടെ വീട്ടിലേക്ക് പോയി. ഇവിടെയെത്തുമ്‌ബോള്‍ വാതില്‍ തുറന്നിട്ട് കിടക്കുകയായിരുന്നു. അകത്തേക്ക് ചെന്നുനോക്കിയപ്പോഴാണ് കട്ടിലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഈ സമയം തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്നു മുരുകന്‍. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഈശ്വരി കൊല്ലപ്പെട്ട വിവരം നാട്ടുകാര്‍ അറിയുന്നത് ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ്. ഇവര്‍ താമസിച്ചിരുന്ന വാടക വീടിന്റെ മറുഭാഗത്ത് താമസിച്ചവര്‍ പോലും ഒന്നുമറിഞ്ഞില്ല. തമിഴ്‌നാട് സ്വദേശികളായ ഈശ്വരിയും കുടുംബവും വര്‍ഷങ്ങളായി ഇവിടെയാണ് താമസിക്കുന്നത്. യുവതി ഇരവിപുരത്താണ് പഠിച്ചത്.

മുരുകന്‍ ആദ്യം മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഇക്കാര്യം മറിച്ചുവച്ചാണ് ഈശ്വരിയെ വിവാഹം കഴിച്ചത്. പ്രതിക്ക് യുവതിയെ സംശയമായിരുന്നു. മറ്റുള്ളവരുമായി ഫോണില്‍ സംസാരിക്കുന്നത് വിലക്കിയിരുന്നു. കൂടാതെ മാസങ്ങള്‍ക്ക് മുമ്ബ് ഇയാള്‍ കത്തികൊണ്ട് ഈശ്വരിയുടെ വയറ്റില്‍ കുത്തിയിരുന്നു. ഏറെ ബുദ്ധിമുട്ടി മക്കളെക്കരുതിയാണ് ഈശ്വരി ഇയാള്‍ക്കൊപ്പം ജീവിതം തുടര്‍ന്നതെന്ന് സ്ഥലവാസികള്‍ പറയുന്നു.

Advertisement