ചക്കുവള്ളി : മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിച്ചതായി ആരോപിച്ച് ഡിവൈഎഫ്ഐയും
ചക്കുവള്ളിയിൽ നടത്തിയ പ്രകടനം സംഘർഷത്തിനിടയാക്കി.ഇന്ന് രാത്രി 7.30 ഓടെയാണ് സംഭവം.പോലീസ് ഇടപെട്ട് നേർക്കുനേർ എത്തിയ ഇരു പ്രകടനങ്ങളും തടഞ്ഞു.
എന്നാൽ പോലീസ് വലയം ഭേദിച്ച് ഡിവൈഎഫ്ഐയുടെ പ്രകടനം മുന്നോട്ട് നീങ്ങി.യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇത് ചോദ്യം ചെയ്തത് അക്രമത്തിൽ കലാശിക്കുകയായിരുന്നു.തുടർന്നാണ്
പോലീസ് ലാത്തിവീശിയത്.ലാത്തിച്ചാർജിൽ നിരവധി ഡിവൈഎഫ്ഐ -യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.പലരുടെയും തലയ്ക്കാണ് പരിക്ക്.അതിനിടെ ചക്കുവള്ളിയിൽ സ്ഥാപിച്ചിരുന്ന യൂത്ത് കോൺഗ്രസിന്റെ കൊടിമരം തകർത്തതായി പരാതിയുണ്ട്.സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.