കൊല്ലം പ്രാദേശിക ജാലകം

Advertisement

രാത്രി കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയ പാത ഉപരോധിച്ചു

കൊല്ലം. സിപിഎം നടത്തുന്ന അക്രമങ്ങളില്‍പ്രതിഷേധിച്ച് രാത്രി കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയ പാത ഉപരോധിച്ചു. പന്മനയിലും ശൂരനാട്ടും കുന്നിക്കോട്ടും യൂത്ത്കോണ്‍ഗ്രസ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. പൊലീസ് ഇടപെട്ടാണ് ഇരുകൂട്ടരേയും പിരിച്ചുവിട്ടത്.

ചക്കുവള്ളിയിൽ യൂത്ത് കോൺഗ്രസ് – ഡിവൈഎഫ്ഐ സംഘർഷം:പോലീസ് ലാത്തിവീശി; നിരവധി പ്രവർത്തകർക്ക് പരിക്ക് സ്ഥലത്ത് സംഘർഷാവസ്ഥ

ചക്കുവള്ളി : മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിച്ചതായി ആരോപിച്ച് ഡിവൈഎഫ്ഐയും
ചക്കുവള്ളിയിൽ നടത്തിയ പ്രകടനം സംഘർഷത്തിനിടയാക്കി.ഇന്ന് രാത്രി 7.30 ഓടെയാണ് സംഭവം.പോലീസ് ഇടപെട്ട് നേർക്കുനേർ എത്തിയ ഇരു പ്രകടനങ്ങളും തടഞ്ഞു.എന്നാൽ പോലീസ് വലയം ഭേദിച്ച് ഡിവൈഎഫ്ഐയുടെ പ്രകടനം മുന്നോട്ട് നീങ്ങി.യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇത് ചോദ്യം ചെയ്തത് അക്രമത്തിൽ കലാശിക്കുകയായിരുന്നു.തുടർന്നാണ്
പോലീസ് ലാത്തിവീശിയത്.ലാത്തിച്ചാർജിൽ നിരവധി ഡിവൈഎഫ്ഐ -യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.പലരുടെയും തലയ്ക്കാണ് പരിക്ക്.അതിനിടെ ചക്കുവള്ളിയിൽ സ്ഥാപിച്ചിരുന്ന യൂത്ത് കോൺഗ്രസിന്റെ കൊടിമരം തകർത്തതായി പരാതിയുണ്ട്.സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

പട്ടി കടിയേറ്റ് വയോധികയ്ക്ക് ഗുരുതരമായ പരിക്കേറ്റു

പടിഞ്ഞാറേകല്ലട.  പഞ്ചായത്തില്‍ നായകളുടെ ആക്രമണം അതിരൂക്ഷമായി.  കുന്നുവള്ളിൽ ദേവീക്ഷേത്ര മൈതാനിയിൽ വച്ച്‌ ക്ഷേത്രത്തിലെ കഴകം കരിമ്പിൽ വീട്ടിൽ ആനന്ദവല്ലി എന്ന വയോധികയെ നായകൾ ആക്രമിച്ച് പരിക്കേൽപ്പിച്ചു. തലയ്ക്കും മുഖത്തും ഗുരുതരമായ പരിക്ക് പറ്റിയ വയോധികയെ പാരിപ്പള്ളി മെഡിക്കൽ കോളജിലും പിന്നീട് മെഡിക്കല്‍കോളജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്..
 

കാൽനടക്കാരേയും ബൈക്ക് യാത്രക്കാരേയും പിന്നാലെ പോയി ആക്രമിക്കുന്ന നായകൾ സ്കൂളിലേയ്ക്ക് പോകുന്ന പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പടെയുള്ള വിദ്യാർത്ഥികൾക്ക് കടുത്ത ഭയവും ഭിഷണിയുമാണ് ഉയർത്തുന്നത്..
നാട്ടിൽ സമാധാന ജീവിതത്തിന് തടസമാകുന്ന രൂക്ഷമായ നായ ശല്യത്തിന് ശാശ്വതമായ പരിഹാരത്തിന് അടിയന്തരമായി നമ്മുടെ പഞ്ചായത്ത് അധികാരികളും മറ്റ് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപടികൾ സ്വീകരിക്കണമെന്നും, ആവശ്യമുയരുന്നു.

തിരുമുൽക്കാഴ്ച പ്രകാശനം ചൊവ്വാഴ്ച

കൊല്ലം : മഹിളാരത്നം , നാന, ജ്യോതിഷരത്നം, ഹാസ്യ കൈരളി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപ സംഗീത മധുവിന്റെ തിരുമുൽക്കാഴ്ച എന്ന പുസ്തകത്തിന്റെ പ്രകാശനം ജൂൺ 14 ചൊവ്വ 3 മണിക്ക് കൊല്ലം പ്രസ് ക്ലബ്ബിൽ വച്ച് എൻ.കെ. പ്രേമചന്ദ്രൻ എം.പി. നിർവ്വഹിക്കും. അഡ്വ. ജി.മോഹൻരാജ് പ്രഥമ കോപ്പി ഏറ്റുവാങ്ങും.
കെ.ജി. അജിത് കുമാർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. സുകേശൻ , ചവറ സുരേന്ദ്രൻ പിള്ള , എസ്. ദേവകുമാർ എന്നിവർ സംസാരിക്കും

നിരവധി മോഷണക്കേസിൽ ഉൾപ്പെട്ട് ഒളിവിൽ ആയിരുന്ന പ്രതി പിടിയിൽ.

പരവൂർ. ബൈക്കിൽ കറങ്ങി നടന്ന് മോഷണം നടത്തി വന്ന സംഘത്തിലെ അവസാന പ്രതിയും പരവൂർ പോലീസിന്റെ പിടിയിലായി. കല്ലമ്പലം, ഒറ്റൂർ വില്ലേജിൽ മാവിൻമൂട്, പുതുവൽ വിള വീട്ടിൽ നടരാജൻ മകൻ ശ്രീശുഭൻ@ശിവൻ(26) ആണ് പിടിയിലായത്. 20.01.2022 പകൽ 12.30 മണിയോട് കൂടി പരവൂർ കോട്ടപ്പുറത്ത് കട നടത്തി വരുന്ന രത്‌നമ്മ എന്ന സ്തീയുടെ മാല പൊട്ടിച്ചെടുത്ത് കടന്ന് കളയാൻ ശ്രമിച്ച സംഘത്തിലെ മൂന്നാമനാണ് ഇപ്പോൾ പിടിയിൽ ആയത്.

ഈ കേസിൽ ഉൾപ്പെട്ട ഒന്നും,രണ്ടും പ്രതികളെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്യ്തിരുന്നു. എന്നാൽ മൂന്നാം പ്രതി ശിവൻ ഒളിവിൽ പോയതിനാൽ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇയാൾ കല്ലമ്പലത്ത് എത്തിയിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ നാരായണൻ റ്റി ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആണ് പ്രതി കല്ലമ്പലത്തെ വീട്ടുപരിസരത്ത് നിന്നും പിടിയിൽ ആയത്. പല പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.
ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാറിന്റെ നേതൃത്വത്തിൽ പരവൂർ ഇൻസ്‌പെക്ടർ നിസാർ എ, എസ്‌ഐ മാരായ നിതിൻ നളൻ, വിനയൻ, എഎസ്‌ഐ മാരായ രമേശൻ, അജയൻ സി.പി.ഒ മാരായ സായിറാം, അജീഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്യ്തത്. കൊടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്യ്തു.

കാട്ടു പന്നി ശല്യം:
വനം മന്ത്രിയ്ക്ക് നിവേദനം നൽകി

ശാസ്താംകോട്ട: പോരുവഴി പഞ്ചായത്തിലെ പള്ളിമുറി ഏലായിലും, സമീപ പ്രദേശങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം പള്ളിമുറി സന്തോഷ് ഭവനത്തിൽ പ്രണവ് എന്ന വിദ്യാർത്ഥിയ്ക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.

ജനവാസ – കാർഷിക മേഖലയിൽ കാട്ടുപന്നി ശല്ല്യം നിയന്ത്രിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും, സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള വഴിയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ട് ആവശ്യപ്പെട്ട് ആർ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ വനം – വന്യജീവി വകുപ്പുമന്ത്രിയ്ക്കും, ജില്ലാ കളക്റ്റർക്കും നിവേദനം നൽകി.

പള്ളിശേരിക്കൽ EMS ഗ്രന്ഥശാലയിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ജില്ലാ ലൈബ്രററി കൗൺസിൽ എക്സി. അംഗം ഡോ. കെ.ബി ശെൽവമണി അനാഛാദനം ചെയ്യുന്നു.

സെമിനാർ നടത്തി

ഗ്രാന് മ ഗ്രാമീണ വായന എൻ്റെ പ്രിയപ്പെട്ട പുസ്തകം എന്ന വിഷയത്തെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. അരിനല്ലൂർ സെൻ്റ് ജോർജ്ജ് യു.പി.സ്കൂളിലെ പ്രഥമാധ്യാപകൻ ടൈറ്റസ് കടമ്പാട്ട് ഉദ്ഘാടനം ചെയ്തു.സോമൻ മൂത്തേഴം അധ്യക്ഷത വഹിച്ചു.

കെ.ബി.ശെൽവമണി,എം.സങ്, അഷ്ടമൻ ടി. സാഹിതി, യേശുദാസ് കാർലോസ്, ഷാജി ടെന്നിസ് ,ശാസ്താംകോട്ട അജയകുമാർ, വൃന്ദ, ശ്രീഹരി, ജോസ്, ജോയി എന്നിവർ സംസാരിച്ചു. ജിജി നന്ദി രേഖപ്പെടുത്തി.

ലൈഫ് മിഷൻ അപ്പീൽ. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ലൈഫ് മിഷൻ ഗുണഭോക്തൃ പട്ടിക എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും പ്രസിദ്ധീകരിച്ചുവല്ലോ. ഒന്നാം അപ്പിൽ ഗ്രാമ പഞ്ചായത്തുകളിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും, നഗരസഭകളിൽ മുൻസിപ്പൽ / കോർപ്പറേഷൻ സെക്രട്ടറിക്കും , June 17 നകം നൽകാം.

ചില കാര്യങ്ങൾ ഇത് സംബന്ധിച്ച് ശ്രദ്ധിക്കേണ്ടതുണ്ട്.

മൂന്നു തരത്തിൽ അപ്പീൽ ഉണ്ട്.

1: ആർക്കൊക്കെ അപ്പീൽ നൽകാം ?

A) അപേക്ഷ നൽകിയ ഗുണഭോക്താക്കൾക്ക് മാത്രമാണ് അപ്പീൽ നൽകാൻ കഴിയുക.
അതായത് LIFE പദ്ധതിക്കായി നേരത്തേ ഓൺലൈനായി അപേക്ഷ നൽകിയവർക്ക് – അർഹതാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല എങ്കിൽ അപ്പീൽ നൽകാം. –
എന്നാൽ മുൻപ് അപേക്ഷ നൽകാത്തവർക്ക് പുതിയതായി അപേക്ഷ അപ്പിൽ മുഖേന നൽകാൻ സാധിക്കില്ല

B) . ഗുണഭോക്തൃ പട്ടികയിലെ മുൻഗണനാ ക്രമത്തിൽ ആക്ഷേപം ഉണ്ട് എങ്കിൽ അതിന്

C) അനർഹരായവർ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട് എങ്കിൽ ആർക്കും അതിനായി അപ്പിൽ നൽകാം

ലൈഫ് പദ്ധതിയിലെ അർഹതാ മാനദണ്ഡങ്ങളായ
25 സെന്റിൽ / 5 സെന്റിൽ താഴെ ഭൂമി – ഗ്രാമ പഞ്ചായത്ത് / നഗരസഭകളിൽ ഉള്ളവർ

3 ലക്ഷത്തിൽ താഴെ വരുമാനം ഉള്ള കുടുംബം

അപേക്ഷകൻ ഉൾപ്പെട്ടിട്ടുള്ള – 2021 Feb 20ന് മുമ്പായി ഉള്ള റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള ഒരംഗത്തിനും , വാസയോഗ്യമായ വീടില്ലാത്തവർ

സർക്കാർ / പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ / പെൻഷൻ മാർ ഇവർ അംഗങ്ങളല്ലാത്ത കുടുംബം

ഉപജീവനമാർഗ്ഗത്തിനല്ലാതെ 4 ചക്ര വാഹനം സ്വന്തമായി ഇല്ലാത്ത കുടുംബം

ഈ അർഹതാ മാനദണ്ഡങ്ങൾ ഉണ്ടായിട്ടും, നിലവിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ അനർഹരുടെ പട്ടികയിൽ ആണ് ഉൾപ്പെട്ടിട്ടുള്ളത് എങ്കിൽ അവശ്യമായ രേഖകൾ സഹിതം ഒന്നാം അപ്പീൽ നൽകാം

പട്ടിക വാർഡ് തലത്തിൽ ആണ് എങ്കിലും, മുൻഗണന തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിലാണ്. ഇത് ലിസ്റ്റിലെ അവസാന കോളത്തിൽ നൽകിയിട്ടുണ്ട്. പ്രസ്തുത മുൻഗണനാ ക്രമത്തിലാണ് ആനുകൂല്യം ലഭ്യമാവുക.

മുൻഗണനാക്രമം നിശ്ചയിച്ചിട്ടുള്ളത് 9 ക്ലേശ ഘടകങ്ങൾ പ്രകാരമാണ്. ഗുണഭോക്താവിന് ഈ 9 ക്ലേശ ഘടകങ്ങൾ ഉണ്ടാവുകയും , എന്നാൽ ആയത് പരിഗണിച്ചിട്ടില്ല എന്ന് തോന്നുന്നു എങ്കിൽ രേഖകൾ സഹിതം അതിനും അപ്പീൽ നൽകാം

മുൻഗണനാ മാനദണ്ഡങ്ങൾ 9 എണ്ണമാണ്

  1. മാനസിക വെല്ലുവിളികൾ നേരിടുന്ന അംഗങ്ങൾ കുടുംബത്തിൽ ഉണ്ട് എങ്കിൽ

ഇതിന് അസി. സർജനിൽ കുറയാത്ത യോഗ്യത ഉള്ള സർക്കാർ മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപത്രം ആണ് വേണ്ടത്

2 അഗതി / ആശ്രയ ലിസ്റ്റിൽ ഉൾപ്പെട്ടവർ –

CDS പ്രസിഡന്റിന്റെ സാക്ഷ്യപത്രം

  1. 40 ശതമാനത്തിലേറെ അംഗവൈകല്യം കുടുംബത്തിൽ ഉള്ളവർ

ഇതിന് മെഡിക്കൽ ബോർഡിന്റെ സാക്ഷ്യപത്രം ആണ് അടിസ്ഥാന രേഖ

  1. Transgenders / ഭിന്ന ലിംഗക്കാരായവർ കുടുംബത്തിൽ ഉണ്ട് എങ്കിൽ

അസി. സർജനിൽ കുറയാത്ത യോഗ്യതയുള്ള സർക്കാർ മെഡിക്കൽ ഓഫിസറുടെ സാക്ഷ്യപത്രം ആണ് അടിസ്ഥാന രേഖ

  1. ഗുരുതരമായ രോഗം

ക്യാൻസർ, ഹൃദ്രോഗം, കിഡ്നി യുടെ രോഗം മൂലം ഡയാലിസിസ് ചെയ്യുന്നവർ, പക്ഷാഘാതം വന്നവർ അംഗങ്ങൾ ആയ കുടുംബം

അസി. സർജനിൽ കുറയാത്ത യോഗ്യതയുള്ള സർക്കാർ മെഡിക്കൽ ഓഫിസറുടെ സാക്ഷ്യപത്രം ആണ് അടിസ്ഥാന രേഖ

6: അവിവാഹിത ആയ അമ്മ കുടുംബനാഥയാണ് എങ്കിൽ

വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രമാണ് അടിസ്ഥാന രേഖ

  1. അപകടം / രോഗം മൂലം തൊഴിലെടുക്കാൻ കഴിയാത്ത കുടുംബനാഥൻ ഉള്ള കുടുംബം

അസി. സർജനിൽ കുറയാത്ത യോഗ്യതയുള്ള സർക്കാർ മെഡിക്കൽ ഓഫിസറുടെ സാക്ഷ്യപത്രം ആണ് അടിസ്ഥാന രേഖ

  1. വിധവ കുടുംബനാഥ

വിധവ കുടുംബനാഥ ആവുകയും, സ്ഥിര വരുമാനമുള്ള മറ്റ് അംഗങ്ങൾ ഇല്ലാതിരിക്കുകയും. 25 വയസിന് മുകളിൽ പ്രായമുള്ള ആൺകുട്ടികൾ ഇല്ലാതിരിക്കുകയും ചെയ്യുന്ന കുടുംബം

വിധവ എന്ന് തെളിയിക്കുന്ന രേഖ
സ്ഥിര വരുമാനം ഇല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ഇവ ആണ് അടിസ്ഥാന രേഖ

9 HIV ബാധിതർ

സാക്ഷ്യപത്രം ആവശ്യമില്ല.

ഇവ ഉള്ള കുടുംബത്തിന് മുൻഗണനയിൽ പരിഗണന ലഭിച്ചില്ല എങ്കിൽ ആയതിനായി അപ്പീൽ നൽകാം

ഒരേ മുൻഗണന ഉള്ളവരെ പ്രായത്തിന്റെ അടിസ്ഥാനത്തിലാണ് മുൻഗണനയിൽ ഉൾപ്പെടുത്തുക.

d) ഭൂരഹിതരായവർ ഭൂമി ഉള്ളവരുടെ പട്ടികയിലേക്കോ തിരിച്ചോ മാറുന്നതിനും

വാർഡ്, തദ്ദേശ സ്വയം ഭരണ സ്ഥാപനം എന്നിവ മാറേണ്ടതുണ്ട് എങ്കിൽ അതിനും അപ്പീൽ നൽകാവുന്നതാണ്

തദ്ദേശ സ്വയം ഭരണ സ്ഥാപനതലത്തിലെ മുൻഗണന വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രമേ , തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിനും, ഗ്രാമസഭകൾക്കും മാറ്റം വരുത്താനാവു എന്നതിനാൽ തന്നെ മുൻഗണനാ ക്രമത്തിൽ അപാകങ്ങൾ ഉണ്ട് എങ്കിൽ പ്രസ്തുത ഗുണഭോക്താക്കൾ അപ്പിൽ നൽകേണ്ടത് അനിവാര്യമാണ്.

കൂടാതെ ലിസ്റ്റിൽ അനർഹരായവർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആയവരെ ഒഴിവാക്കുന്നതിനും അപ്പീൽ നൽകണം.
അനർഹരായവർക്ക് ആനുകൂല്യം നൽകുന്നത് അർഹരായവർക്കുള്ള ആനുകൂല്യം നിഷേധിക്കൽ ആയതിനാൽ തന്നെ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്

Advertisement