കൊല്ലത്ത് ആര്‍എസ്പി നടത്തിയ കലക്ട്രേറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷം പൊലീസ് ലാത്തി അടിയേറ്റ് എന്‍കെ പ്രേമചന്ദ്രന്‍ എംപിക്ക് പരുക്കേറ്റു

Advertisement

കൊല്ലം.കൊല്ലത്ത് ആര്‍എസ്പി നടത്തിയ കലക്ട്രേറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷം പൊലീസ് ലാത്തി അടിയേറ്റ് എന്‍കെ പ്രേമചന്ദ്രന്‍ എംപിക്ക് പരുക്കേറ്റു. സംസ്ഥാനത്ത് നടക്കുന്നത് സിപിഎം സൃഷ്ടിച്ച അക്രമങ്ങളാണെന്നും ഇതി സ്വര്‍ണക്കടത്ത് വെളിപ്പെടുത്തലില്‍ നിന്നും ജനശ്രദ്ധതിരിക്കാനാണെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത പ്രേമചന്ദ്രന്‍ ആരോപിച്ചു. അത് തങ്ങള്‍ക്ക് തിരിച്ചറിയാനാവുന്നുണ്ട്. ശാന്തമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്കുനേരെ ടിയര്‍ഗ്യാസ് ഉപയോഗിക്കുകയും പാര്‍ട്ടി ഓഫീസില്‍നിന്നും കിട്ടുന്ന നിര്‍ദ്ദേശമനുസരിച്ച് അസഭ്യപ്രയോഗവും മര്‍ദ്ദനവും നടത്തുകയാണ് പൊലീസെന്ന് പ്രേമചന്ദ്രന്‍ആരോപിച്ചു.

മാര്‍ച്ചിനിടെ ഉന്തും തള്ളുമുണ്ടായി ഇതിനിടയിലാണ് ബലപ്രയോഗവും ലാത്തി അടിയും നടന്നത്. സംസ്ഥാന സെക്രട്ടറി എഎ അസീസ് അടക്കമുള്ള നേതാക്കളും സമരത്തിനുണ്ടായിരുന്നു.കൈയ്ക്കാണ് പ്രേമചന്ദ്രന് പരുക്കേറ്റത്. ഏറെനേരം പൊലീസും നേതാക്കളുമായി വാഗ്വാദവും ഉന്തുംതള്ളും നടന്നിരുന്നു.

Advertisement