യാത്രകൂലി തര്‍ക്കം: മധ്യവയസ്ക്കനെ ആക്രമിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍

Advertisement


കൊല്ലം.ഓട്ടോ കൂലിയിലുളള തര്‍ക്കത്തെ തുടര്‍ന്ന് യാത്രക്കാരനെ മാരകമായി
ആക്രമിച്ച ഡ്രൈവര്‍ ഇരവിപുരം പോലീസിന്റെ പിടിയില്‍. കിളികൊല്ലൂര്‍ എം.ജി
നഗര്‍ 18, സുജിത്ത് ഭവനത്തില്‍ സൂരജ് (38) ആണ് പോലീസ്
പിടിയിലായത്.

സൂരജിന്റെ ഓട്ടോയില്‍ യാത്ര ചെയ്ത അയത്തില്‍ സ്വദേശി
അനിരുദ്ധനാണ് മാരകമായി പരിക്കേറ്റത്. സൂരജ് ആവശ്യപ്പെട്ട അത്രയും
യാത്രകൂലി നല്‍കാന്‍ അനിരുദ്ധന്‍ തയ്യാറാകാത്തത് മൂലം ഇയാള്‍ അനിരുദ്ധന്റെ
മക്കളെ അസഭ്യം പറയുകയും ഇതിനെ തുടര്‍ന്നുളള തര്‍ക്കത്തില്‍ പ്രതി അസഭ്യം
പറഞ്ഞുകൊണ്ട് വാഹനത്തില്‍ സൂക്ഷിച്ചിരുന്ന ജാക്കി ലിവര്‍ ഉപയോഗിച്ച്
തലയ്ക്കും ഇടതു കയ്യിലും ഇരുകാലുകള്‍ക്കും പരിക്കേല്‍പ്പിക്കുകയായിരുന്നു.


ജാക്കി ലിവര്‍ ഉപയോഗിച്ച് അടിച്ചതില്‍ തലയിലെയും മുഖത്തെയും അസ്ഥികള്‍
തകര്‍ന്ന ആവലാതിക്കാരന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്ര
പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഇരവിപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാര്‍ വി.വി യുടെ
നേതൃത്വത്തില്‍ എസ്സ്.ഐ മാരായ അരുണ്‍ഷാ, ജയകുമാര്‍, സഹീര്‍ എ.എസ്.ഐ
ഷാജി സി.പി.ഒ മാരായ അഭിലാഷ്, രാജേഷ് എന്നിവ രടങ്ങിയ സംഘമാണ് പ്രതിയെ
പിടികൂടി യ ത്

Advertisement