ശാസ്താംകോട്ട ബോംബേറ്, കരുനാഗപ്പള്ളിയില്‍ രണ്ട് കൊലപാതകശ്രമം അടക്കം 20കേസിലെ പ്രതി പിടിയില്‍

Advertisement

കരുനാഗപ്പള്ളി. ഇരുപതില്‍പരം ക്രിമിനല്‍കേസുകളിലെ പ്രതി ഗുണ്ടാനിയമപ്രകാരം പിടിയില്‍. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി,ശാസ്താംകോട്ട,ഓച്ചിറ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകശ്രമം,അക്രമം,ബേംബേറ് തുടങ്ങി 20ഓളം കേസുകളില്‍ പ്രതിയായ തൊടിയൂര്‍ പുലിയൂര്‍ വഞ്ചി പുത്തന്‍തറയില്‍ പുത്തന്‍തറയില്‍ ബോക്‌സര്‍ എന്നുവിളിക്കുന്ന ദിലീപ്ചന്ദ്രന്‍(26)നെയാണ് പിടികൂടിയത്.

2021ഒക്ടോബര്‍മാസം ഇയാളെ കരുതല്‍ തടങ്കലില്‍വയ്ക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവായതിനെപ്പറ്റി വിവരം ലഭിച്ച ഇയാള്‍ ബാംഗ്‌ളൂര്‍,മംഗലാപുരം,എറണാകുളം എന്നിവിടങ്ങളളില്‍ ഒളിവിലായിരുന്നു. ഇയാള്‍ വാഗമണില്‍ ഒരു റിസോര്‍ട്ടിലുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ടി നാരായണന് ലഭിച്ച വിവരമാണ് പ്രതിയെ കുടുക്കാനിടയാക്കിയത്.


കരുനാഗപ്പള്ളി എസിപി വിഎസ് പ്രദീപ്കുമാര്‍,ഇന്‍സ്‌പെക്ടര്‍ ജി ഗോപകുമാര്‍,എസ്‌ഐ മാരായആര്‍ ശ്രീകുമാര്‍,ജിമ്മിജോര്‍ജ്ജ് സിപിഒമാരായ ഹാഷിം,സിദ്ദിഷ് എന്നിവരടങ്ങിയ സംഘമാണ് ദിലീപിനെ പുലര്‍ച്ച പിടികൂടിയത്.
കളിഞ്ഞവര്‍ഷം ഓഗസ്റ്റ് 11ന് ശാസ്താംകോട്ട വേങ്ങ ശശിമന്ദിരത്തില്‍ രാത്രി ഒരുമണിക്ക് ബോംബെറിഞ്ഞ കേസ്, 2019മേയ് മൂന്നിന് വവ്വാക്കാ സ്വദേശി വിമലിന്റെ കണ്ണില്‍ കുരുമുളക് സ്‌പ്രേചെയ്ത് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചകേസ് 2018 ഏപ്രില്‍ മൂന്നിന് കരുനാഗപ്പള്ളി ബാര്‍ ഹോട്ടലില്‍ വച്ച് ജിബ എന്നയാളെ കുത്തികൊലപ്പെടുകത്താന്‍ ശ്രമിച്ചകേസ് എ ന്നിവയിലെല്ലാം പ്രതിക്ക് വാറണ്ട് നിലവിലുണ്ട്. ഇയാളെ ആറുമാസം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് കരുതല്‍തടങ്കലിന് അയച്ചു.

Advertisement