ഭരണിക്കാവ് ബികെ ഏജൻസീസ് ഉടമ മനു ലാൽ മരിച്ച നിലയിൽ

Advertisement

എഴുകോൺ:ശാസ്താംകോട്ട
ഭരണിക്കാവിലെ പ്രമുഖ പെയിന്റിംഗ് വില്പന കേന്ദ്രമായ ബി.കെ ഏജൻസിസ് ഉടമ എഴുകോൺ ഇടയ്ക്കിടം ഗോവിന്ദ ഹൗസിൽ മനുലാൽ(51) നെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ഇന്ന് പുലർച്ചെയാണ് ഇദ്ദേഹത്തെ തൂങ്ങിയ നിലയിൽ വീട്ടുകാർ കണ്ടെത്തിയത്. വീട്ടിലെ സാധാരണ പിണക്കവും സംസാരവുമല്ലാതെ മറ്റ് ഗൗരവമുള്ള പ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നെങ്കിലും അടുത്തിടെ അതെല്ലാം പരിഹരിച്ചിരുന്നതായി പറയപ്പെടുന്നു.മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

സംസ്ക്കാരം നാളെ രാവിലെ 11 ന്
. ഭാര്യ: റാണി.മക്കൾ: അജ്ഞലി,അനന്തകൃഷ്ണൻ.
എഴുകോൺ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.മനുലാലിനോടുള്ള ആദരസൂചകമായി നാളെ ( ശനി) ഉച്ചവരെ ഭരണിക്കാവ് ടൗണിൽ വ്യാപാരികൾ കടകൾ അടച്ചിടും.

Advertisement