പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ലൈംഗിക അതിക്രമത്തിനിരയാക്കിയ യുവാവ് പിടിയില്‍

Advertisement

പരവൂര്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ലൈംഗിക അതിക്രമത്തിനിരയാക്കിയ യുവാവ് പോക്‌സോ പ്രകാരം പിടിയില്‍. പരവൂര്‍ പൂതക്കുളം ദീപാസദനത്ത് വാടകയ്ക്ക് താമസിക്കുന്ന തെക്കുംഭാഗം തങ്ങള്‍ വടക്കതില്‍ റഫീക്ക്(24)ആണ് പൊലീസ് പിടിയിലായത്.


പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷം വിവാഹവാഗ്ദാനം നടത്തി കടത്തികൊണ്ടുപോയി പീഡനത്തിനിരയാക്കി. വൈദ്യപരിശോധനയില്‍ ലൈംഗികാതിക്രമം നടന്നതായി തെളിഞ്ഞു.
അസി.കമ്മീഷണര്‍ ഗോപകുമാറിന്റെ നിര്‍ദ്ദേശാനുസരണം ഇന്‍സ്‌പെക്ടര്‍ എ നിസാര്‍, എസ്‌ഐ മാരായ നിഥിന്‍,നളന്‍,വിജയകുമാര്‍,വിനയന്‍,എഎസ്‌ഐമാരായ സജു, പ്രദീപ് സിപിഒമാരായ പ്രേംലാല്‍, ഗീത,സിന്ധു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.