കൊല്ലം പ്രാദേശിക ജാലകം

Advertisement

ചവറ . തകർന്ന ചവറ പൈപ്പ് റോഡ് നിർമാണ ജോലികൾ തുടങ്ങി. യാത്ര ചെയ്യാൻ കഴിയാത്ത വിധം തകർന്നു കിടക്കുന്ന റോഡാണ് കോലത്ത്മുക്ക് മുതൽ ആരംഭിക്കുന്ന പൈപ്പ് റോഡ്.

പൈപ്പ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന പൊതു ആവശ്യം ശക്തമായിരുന്നു സർക്കാരിന്റെ റോഡ് നിർമ്മാണ ഫണ്ടുകൾ ഈ റോഡിന് ലഭിക്കാൻ ബുദ്ധിമുട്ടുണ്ടെന്നറിഞ്ഞ് കഴിഞ്ഞ വർഷത്തെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും ഡോ.സുജിത് വിജയന്‍പിള്ള എംഎല്‍എ 50 ലക്ഷം രൂപ അനുവദിച്ച് നൽകി. ഒന്നര കിലോമീറ്റർ ദൂരം മെറ്റൽ ഇളക്കി, റോഡ് ഉയർത്തിയാണ് ടാറിങ് ജോലി പൂർത്തീകരിക്കുന്നത്. പൈപ്പ്റോഡ് ആയതിനാൽ കേരള വാട്ടർ അതോറിറ്റി എൻജിനീയറിങ് വിഭാഗം മേൽനോട്ടം വഹിക്കുന്നു.

നവീനപദ്ധതിയുമായിമൈനാഗപ്പള്ളിഗ്രാമപഞ്ചായത്ത്
ഇ-ഗവേണൻസിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് നവീന ങ്ങളായ പദ്ധതികൾ അവതരിപ്പിച്ച് വികസന സെമിനാർ നടന്നു. ഇ – ഹെൽത്ത് ഇ – ഗ്രാം തുടങ്ങിയ പദ്ധതികളിൽ ആരോഗ്യ പ്രശ്നങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുകയും ബന്ധപ്പെട്ട ആശുപത്രികളിലേക്ക് ഓൺലൈൻ ആയി എത്തിക്കുകയും ചെയ്യുന്ന തിനാണ് പഞ്ചായത്ത് ഉദ്ദേശിക്കുന്നത്. എല്ലാ വാർഡുകളിലും ഓൺലൈനായി സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിന് സംവീധാനം ഏർപ്പെടുത്തുന്നതിനും പഞ്ചായത്ത് ഉദ്ദേശിക്കുന്നു. കൂടാതെ കാർഷിക , ഭവന മേഖലയിലേയ്ക്ക് ഊന്നൽ നൽകിയാണ് പഞ്ചായത്ത് പദ്ധതികൾ തയ്യാറാക്കിയത്.

V.M.K. ആഡിറ്റോറിയത്തിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.എം സെയ്ദ് ന്റെ അദ്ധ്യക്ഷത യിൽ വച്ച് നടന്ന വികസന സെമിനാർ കോവൂർ കുഞ്ഞുമോൻ MLA ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് (പസിഡന്റ് അഡ്വ. അൻസർ ഷാഫി , വൈസ് പ്രസിഡന്റ് ലാലീ ബാബു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മൈമൂനത്ത് നജീബ്, ഷീബാ സിജു, ഷാജി ചിറക്കുമേൽ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ Y ഷാജഹാൻ ,രാജി രാമചന്ദ്രൻ , പഞ്ചായത്ത് അംഗങ്ങളായ ബിന്ദു മോഹൻ, ബിജുകുമാർ, സജിമോൻ , പഞ്ചായത്ത് സെക്രട്ടറി ശ്രീ ഡെമാസ്റ്റൻ എന്നിവർ പങ്കെടുത്തു.

വേങ്ങയില്‍ കരിയര്‍ ഗൈഡന്‍സ് ശില്‍പശാല ഞായറാഴ്ച

മൈനാഗപ്പള്ളി. അഭിരുചിക്കനുസരിച്ച തൊഴില്‍ ലഭിക്കാനുള്ള നൂതന വിദ്യാഭ്യാസ കോഴ്സുകള്‍ മനസിലാക്കാനും വ്യക്തിത്വ വികസന ശീലങ്ങള്‍ സംബന്ധിച്ച അവബോധത്തിനും വേങ്ങ 2193എന്‍എസ്എസ് കരയോഗം കരിയര്‍ഗൈഡന്‍സ് ശില്‍പശാലയും വ്യക്തിത്വ വികസനക്ളാസും ഞായര്‍ പത്തിന് കരയോഗമന്ദിരത്തില്‍ നടക്കും.

കരയോഗം പ്രസിഡന്‍റ് സി മണിയന്‍പിള്ള ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍ സ്കില്‍ഡവലപ്മെന്‍റ് ഫാക്കല്‍റ്റി അംഗം വി രമേശ്കുമാര്‍ ക്ളാസ് നയിക്കും.ട്രഷറര്‍ ആര്‍ കെ നായര്‍ അധ്യക്ഷത വഹിക്കും.സെക്രട്ടറി ജി രാധാകൃഷ്ണപിള്ള, വൈസ്പ്രസിഡന്‍റ് എ ജയകുമാര്‍ എന്നിവര്‍ സംസാരിക്കും. പത്താംക്ളാസ്മുതല്‍ പ്ളസ് ടു തലംവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.

പ്രവാചകനിന്ദ, പ്രതിഷേധ മഹാറാലി നടത്തി

ശാസ്താംകോട്ട: പ്രവാചകനിന്ദയിൽ പ്രതിഷേധിച്ച് കുന്നത്തൂർ താലൂക്കിലെ മുഴുവൻ മഹല്ല് കമ്മിറ്റികളുടെയും വിവിധ മുസ്ലീം സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ പ്രതിഷേധ മഹാറാലി സംഘടിപ്പിച്ചു.
മൈനാഗപ്പള്ളി ചെറുപിലാക്കൽ മുസ്ലീം ജമാഅത്ത് പള്ളി അങ്കണത്തിൽ നിന്ന് ആരംഭിച്ച റാലി ആഞ്ഞിലിമൂട്ടിൽ സമാപിച്ചു.
തുടർന്ന് നടന്ന സമ്മേളനം പി.എം.എസ്.എ ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.പുരക്കുന്നിൽ അഷറഫ് അധ്യക്ഷത വഹിച്ചു. പാച്ചല്ലൂർ അബ്ദുൽ സലിം
മൗലവി മുഖ്യ പ്രഭാഷണം നടത്തി.

പ്രവാചകനിന്ദയിൽ പ്രതിഷേധിച്ച് കുന്നത്തൂർ താലൂക്കിലെ വിവിധ മഹല്ല് കമ്മറ്റികളുടെയും മുസ്ലീം സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ മൈനാഗപ്പള്ളിയിൽ നടത്തിയ പ്രതിഷേധ മഹാറാലി.


വിവിധ മഹല്ല് കമ്മറ്റി ഭാരവാഹികളും സംഘടനാ ഭാരവാഹികളും പ്രകടനത്തിന് നേതൃത്വം നൽകി. നൂറ് കണക്കിന് ആളുകൾ റാലിയിൽ പങ്കാളികളായി.

ശാസ്താംകോട്ട തടാക സംരക്ഷണ പ്രതിജ്ഞ

കുന്നത്തൂർ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണ വുമായി ബന്ധപ്പെട്ട്  ശാസ്താംകോട്ട തടാക സംരക്ഷണ പ്രതിജ്ഞ ചടങ്ങ് ഇന്ന് രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട ശാസ്താംകോട്ട മുൻസിഫ് മജിസ്ട്രേറ്റും താലൂക്ക് ലീഗൽ സർവീസ് ചെയർമാനുമായ  ശ്രീ അനിൽകുമാർ ടി എസ് ഉൽഘാടനം നിർവഹിച്ചു. ശാസ്താംകോട്ട ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വക്കേറ്റ് ൻ ജയചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ താലൂക്ക് ലീഗൽ സർവീസ് സെക്രട്ടറി എസ് അജ്മൽ  സ്വാഗതമാശംസിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് അൻസാർ ഷാഫി ,ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ് ncc ഓഫീസർ  ലഫ്റ്റനൻറ് ഡോക്ടർ ടി മധു,  നമ്മുടെ കായൽ കൂട്ടായ്മ രക്ഷാധികാരി ശ്രീ ദിലീപ് കുമാർ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു ചടങ്ങിൽ ശാസ്താംകോട്ട ഡിബി കോളേജ് എൻസിസി വിദ്യാർത്ഥികൾ, നമ്മുടെ കായൽ കൂട്ടായ്മ  പ്രവർത്തകർ, താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി പാനൽ അഭിഭാഷകർ  പാരാലീഗൽ വോളണ്ടിയേഴ്സ്  എന്നിവർ ശാസ്താംകോട്ട തടാക സംരക്ഷണ പ്രതിജ്ഞ  നിർവഹിച്ചു.

ജനമൈത്രിപൊലീസ് പഠനോപകരണങ്ങൾ വിതരണം ചെയ്തു
കിഴക്കേ കല്ലട ജനമൈത്രി പോലീസിൻ്റെ ജനോപകാരപ്രദമായ പരിപാടികളുടെ ഭാഗമായി നിർദ്ധനരായ വിദ്യാർത്ഥികൾക്ക് കിഴക്കേ കല്ലട പോലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ശ്രീ. സുധീഷ് കുമാറിൻ്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.


കിഴക്കേ കല്ലട പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്കൂളുകളിലെ ഹെഡ് മാസ്റ്റേഴ്സും പ്രിൻസിപ്പൽമാരും ശ്രീ. സുധീഷ് കുമാറിൽ നിന്നും പഠനോപകരണങ്ങൾ ഏറ്റുവാങ്ങി . പഠനത്തിനാവശ്യമായ സഹായങ്ങൾ ആവശ്യമുള്ള നിർദ്ധനരായ കുട്ടികൾക്ക് തുടർന്നും സഹായങ്ങൾ ലഭ്യമാക്കുമെന്ന് ശ്രീ.സുധീഷ് കുമാർ വാഗ്ദാനം ചെയ്തു.
ചടങ്ങിൽ കമ്മ്യൂണിറ്റി റിലേഷൻ ഓഫിസ്സർ ശ്രീ. സക്കീർ ഹുസ്സൈൻ, ബീറ്റ് ഓഫിസ്സർ മനു, ശ്രീ.ജോസ് ജോൺ (HM CVKM) ശ്രീ.ലക്ഷ്മി ( പ്രിൻസിപ്പൽ, CVKM HSS) ശ്രീ.ബീന (HM KPSPMS HSS ) ശ്രീ. ബിന്ദു ജേക്കബ്ബ് (HM Govt.LPS ) തുടങ്ങിയവർ പങ്കെടുത്തു..

തിരുമുൽക്കാഴ്ചയുടെ പ്രകാശനം

നാന , മഹിളാരത്നം, ജ്യോതിഷരത്നം, ഹാസ്യ കൈരളി എന്നീ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പത്രാധിപ സംഗീത മധുവിന്റെ തത്വാധിഷ്ടിത കഥകളുടെ സമാഹാരമായ തിരുമുൽക്കാഴ്ചയുടെ പ്രകാശനം മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ എസ്.സുധീശൻ നിർവ്വഹിച്ചു. പ്രമുഖ അഭിഭാഷകൻ അഡ്വ.ജി.മോഹൻ രാജ് ആദ്യ കോപ്പി ഏറ്റുവാങ്ങി.

കെ.ജി.അജിത്കുമാർ , ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. സുകേശൻ , ചവറ സുരേന്ദ്രൻ പിള്ള , എസ്. ദേവകുമാർ എന്നിവർ സംസാരിച്ചു.സൈന്ധവ ബുക്സാണ് പ്രസാധകർ.

പരസ്യ മദ്യപാനം ചോദ്യം ചെയ്യ്തതിലുള്ള
വിരോധം നിമിത്തം യുവാവിനെ അക്രമിച്ച്
പരിക്കേല്‍പ്പിച്ചവര്‍ പിടിയില്‍

കണ്ണനല്ലൂര്‍. വീടിനു മുന്‍വശം പരസ്യമായി മദ്യപിച്ചത് ചോദ്യം ചെയ്യ്തതിലുള്ള വിരോധം
നിമിത്തം യുവാവിനെ അക്രമിച്ച് പരിക്കേല്‍പ്പിച്ചവര്‍ കണ്ണനല്ലൂര്‍ പോലീസിന്റെ
പിടിയില്‍ ആയി. നെടുമ്പന വില്ലേജില്‍, നെടുമ്പന ചേരിയില്‍, വലിയവിള ജംഗ്ഷന്
സമീപം ചരുവിളപുത്തന്‍ വീട്ടില്‍ ബാബുരാജന്‍ (58) മകന്‍ ബിനില്‍രാജ് (26)
എന്നിവരാണ് അറസ്റ്റില്‍ ആയത്. 12/06/2022 വൈകിട്ട് നെടുമ്പന വലിയവിള
ജംഗ്ഷന് സമീപം വലിയവിള മേലതില്‍ വീട്ടില്‍ ഷൈജുവിന്റെ പണി
നടന്നുകൊണ്ടിരിക്കുന്ന വീടിനു മുന്‍വശം ബിനില്‍രാജും കൂട്ടുകാരും ചേര്‍ന്ന്
മദ്യപിക്കുന്നത് ഷൈജു ചോദ്യം ചെയ്യ്തിരുന്നു. ഇതില്‍ ഉള്ള വിരോധത്താല്‍ രാത്രി
10.30 മണിയോടെ മാരകായുധങ്ങളുമായി എത്തിയ ബിനില്‍രാജ് അസഭ്യം
വിളിച്ചുകൊണ്ട ് ഷൈജുവിന്റെ നെറ്റിയിലും തലയിലും മാരകമായി വെട്ടി
പരിക്കേല്‍പ്പിക്കുകയായിരുന്നു. ഈ സമയം ബിനിലിന്റെ പിതാവായ ബാബുരാജനും
സംഭവസ്ഥലത്ത് എത്തി ആയുധങ്ങളുമായി ഷൈജുവിനെ അക്രമിക്കുകയായിരുന്നു.
ആവലാതിക്കാരന്റെ പരാതിയെ തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ
വകുപ്പുകള്‍ പ്രകാരം കണ്ണനല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്യ്ത കേസിലാണ് ഇവര്‍
പിടിയിലായത്.

ശൂരനാട് പോലീസ് സ്റ്റേഷനിലേക്ക്
കോൺഗ്രസ്‌ മാർച്ച് നടത്തി

പോരുവഴി: പോരുവഴി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പോലീസ് ലാത്തി ചാർജിലും സ്കൂൾ അധികൃതരുടെ നിരുത്തരവാദ നിലപാടിലും പ്രതിഷേധിച്ച് പോരുവഴി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശൂരനാട് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി.ചക്കുവള്ളി ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച്‌ സ്റ്റേഷന്റെ നൂറു മീറ്റർ അകലെ വച്ച്
ബാരിക്കേട് ഉപയോഗിച്ച് പോലീസ് തടഞ്ഞു.വനിതകളടക്കം നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.തുടർന്ന് നടന്ന പ്രധിഷേധ യോഗം ഡിസിസി വൈസ് പ്രസിഡന്റ്‌ കെ.കൃഷ്ണൻ കുട്ടി നായർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ്‌ കിണറുവിള നാസർ അധ്യക്ഷത വഹിച്ചു.ബ്ലോക്ക്‌ പ്രസിഡന്റ്‌ സുകുമാരൻ നായർ,സരസ്വതി അമ്മ, ചക്കുവള്ളി നസീർ,അർത്തിയിൽ അൻസാരി,അഡ്വ.ജി.കെ. രഘുകുമാർ,അബ്ദുൽ സമദ്,അയന്തിയിൽ ശിഹാബ്,നാസർ പേറയിൽ,എച്ച്.നസീർ,ശൂരനാട് സുഭാഷ്,ജലീൽ പള്ളിയാടി,അസൂറ ബീവി,അനീഷ് അയന്തിയിൽ,ഷംല ശിഹാബ്,ഹനീഫ ഇഞ്ചവിള,നാസർ മൂലത്തറ, കരീം മോദീന്റയ്യത്ത്, ഇർഷാദ് കബീർ,അഫിൻ നാസർ, സലീം കല്ലുവെട്ടാംകുഴി എന്നിവർ പ്രസംഗിച്ചു.

പടിഞ്ഞാറെ കല്ലടയിൽ കല്ലടയാറിനോട് ചേർന്നുള്ള
റോഡ് വീണ്ടു കീറുന്നു; ഭീതിയോടെ നെൽപ്പുരക്കുന്ന് ഗ്രാമം

കടപുഴ : പടിഞ്ഞാറെ കല്ലട നെൽപ്പുരക്കുന്നിന് സമീപം കല്ലടയാറിനോട് ചേർന്ന് പാതയോരത്ത് വീണ്ടും വിള്ളൽ.കല്ലടയാറിന്റെ തീരത്തുകൂടി കടന്നുപോകുന്ന റോഡിൽ മുൻപ് നിരവധി തവണ വിള്ളൽ രൂപം കൊണ്ടിട്ടുണ്ട്.ബണ്ട് റോഡ് നിർമ്മാണത്തിലെ അപാകത മൂലമാണ് വീണ്ടും വിള്ളൽ രൂപപ്പെട്ടതെന്നാണ് നാട്ടുകാർ പറയുന്നത്.കാലവർഷം ആരംഭിച്ചതോടെ കല്ലടയാറ്റിൽ ജലനിരപ്പുയരാൻ സാധ്യതയേറെയാണ്.
ജലനിരപ്പുയർന്നാൽ റോഡ് കല്ലടയാറ്റിൽ പതിക്കുകയും സമീപത്തെ നൂറുകണക്കിന് വീടുകളിലേക്ക് വെള്ളം കയറാനും സാധ്യതയുണ്ട്.നെൽപ്പുരക്കുന്ന് ഗ്രാമം പൂർണമായും കല്ലടയാറ്റിൽ പതിക്കാൻ ഇടയാക്കിയേക്കാം.ഇതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്.വർഷങ്ങൾക്കു മുമ്പ് ഇവിടെ റോഡ് പകുതിയോളം കല്ലടയാർ കവർന്നിരുന്നു.ഏറെ നാളത്തെ
പ്രതിഷേധത്തിനൊടുവിലാണ് പുനർനിർമ്മിച്ചത്.റോഡിൽ വിള്ളൽ ഉണ്ടാകുമ്പോൾ അധികൃതരെത്തി കോൺക്രീറ്റ് മിശ്രിതം കൊണ്ട് വിള്ളൽ അടച്ച ശേഷം ടാർ പൂശി മടങ്ങുകയാണെന്ന പരാതിയുണ്ട്.

നെൽപ്പുരക്കുന്നിന് സമീപം വിള്ളൽ വീണ ആറ്റ് ബണ്ട് റോഡ്‌

വിള്ളൽ ഉണ്ടായ ഭാഗത്ത് റോഡിന് അടിഭാഗത്തേക്ക് കല്ലടയാറ്റിൽ നിന്ന് ശക്തമായ ജലപ്രവാഹം ഉണ്ടാകുന്നതാണ് വിള്ളലിന് കാരണമത്രേ.ഇത് ഒഴിവാക്കാൻ ഈ ഭാഗത്ത് സൈഡ് വാൾ കെട്ടിയ ശേഷം അടിവശത്ത് നിന്നും പാറ കെട്ടി ഉയർത്തുകയും പിന്നീട് ടാറിംഗ് നടത്തുകയുമാണ് വേണ്ടതെന്നാണ് നാട്ടുകാർ പറയുന്നത്.അടുത്തിടെയാണ് നെൽപ്പുരക്കുന്ന് ഭാഗം ഗതാഗത യോഗ്യമാക്കിയിരുന്നു.എന്നാൽ അധികം വൈകാതെ രണ്ടാഴ്ച മുമ്പ് റോഡ് വീണ്ടുകീറുകയും ചെയ്തു.വിള്ളൽ വീണ ഭാഗത്ത് ടാർ വീപ്പകൾ നിരത്തി വച്ചാണ് അധികൃതർ വാഹന – കാൽനട യാത്രികരെ നിയന്ത്രിച്ചിരിക്കുന്നത്.എന്നാൽ രാത്രികാലങ്ങളിൽ ഇത് അപകടം സൃഷ്ടിക്കുന്നതായും പറയപ്പെടുന്നു.ഗവ.ഹയർ സെക്കന്ററി സ്കൂളടക്കം പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് നെൽപ്പുരക്കുന്നിലാണ്.ബസ്സ് സർവ്വീസും ഇതുവഴിയുണ്ട്.എന്നാൽ റോഡ് വിണ്ടുകീറുന്നത് ഇവിടേക്ക് എത്തുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കയാണ്.

.

കൊല്ലം പുനലൂര്‍ പുതിയ ട്രയിന്‍ സമയം ഇങ്ങനെ

കൊല്ലം പുനലൂര്‍ ട്രയിന്‍ സമയം ഇങ്ങനെ പുനലൂരില്‍ നിന്നും കൊല്ലത്തേക്ക് രാവിലെ 3.20,6.00 ,6.55(തിങ്കള്‍),8.15,ഉച്ചക്ക് 1,45,വൈകിട്ട് 5.20,6.25,7.45 എന്നിങ്ങനെ ആയിരിക്കും
കൊല്ലത്തുനിന്നും പുനലൂരിന് രാവിലെ 6.15,8.40,10.20,ഉച്ചക്ക് 12.00,12.40,വൈകിട്ട് 4.30(ശനി),5.30,6.45,11.30 എന്നിങ്ങനെയാണ്
പുനലൂര്‍ കൊല്ലം വൈകിട്ട് 7.45 നും കൊല്ലത്തുനിന്നും പുനലൂരിലേക്ക് 5.30നും ഉള്ള ട്രയിന്‍ 22ന്ആണ് സര്‍വീസ് ആരംഭിക്കുന്നത്‌


Advertisement