പിക്കപ്പ് വാൻ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികന്‍ മരിച്ചു

Advertisement

ശൂരനാട്.ജുമാനമസ്കാരം കഴിഞ്ഞ് പള്ളിയിൽനിന്ന് വീട്ടിലേക്കുപോകവേ പിക്കപ്പ് വാൻ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികന്‍ മരിച്ചു. ശൂരനാട് തെക്ക് ആയിക്കുന്നം മുതിരപ്പറമ്പിൽ താജുദ്ദീൻ കുഞ്ഞ് (59) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ നാലുമുക്ക് ജങ്ഷനിലായിരുന്നു അപകടം. പിക്കപ്പ് വാൻ ഇടറോഡിൽ നിന്ന് പിറകോട്ട് എടുക്കുന്നതിനിടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു ദൃക്സാക്ഷികൾ പറഞ്ഞു.

തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ താജുദ്ദീൻ കുഞ്ഞിനെ ശാസ്താംകോട്ട സ്വകാര്യആശുപത്രിയിൽ എത്തിച്ചു. പിന്നീട് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെ മരിച്ചു. ഭാര്യ: ലൈലാബീവി. മക്കൾ: ഷാജഹാൻ, ഷെമീർ, ഷെഫീക്ക്. മരുമക്കൾ: ബരീറ, മുനീറ, അൻസീന

Advertisement