ശാസ്താംകോട്ട. ഇരട്ടകളുടെ വിജയം ഇരട്ടിമധുരമാകുമ്പോള്‍ വീടിനുമാത്രമല്ല നാടിനും സ്‌കൂളിനും അത് ആഹ്‌ളാദത്തിന്റെ അവസരമാണ്. ഭരണിക്കാവ് ജെഎംഎച്ച്എസിലെ വിദ്യാര്‍ഥികളായ അനഘയും അമൃതയും എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്‌ളസ് നേടി. വേങ്ങ പ്‌ളാക്കാട്ട് പുത്തന്‍വീട്ടില്‍ മഞ്ജുശ്രീയുടെയും ഗോപകുമാറിന്റെയും മക്കളാണ് ഇവര്‍. പഠനത്തില്‍ മാത്രമല്ല ഊണിലും യാത്രയിലും എല്ലാം ഇവര്‍ ഒരുമിച്ചാണ്. വേങ്ങക്കും ഇത് സന്തോഷത്തിന്റെ അവസരമാണ്.
മൈനാഗപ്പള്ളി കടപ്പ എൽ.വി.എച്ച്.എസ് ലെ ഈ വർഷത്തെ എസ്.എസ്.എൽ.സി വിജയം ഇരട്ടി മധുരം നൽകുന്നു. ഒരു ജോഡി ഇരട്ടകൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചതാണ് ഇതിന് കാരണം.
ആകെ പരീക്ഷ എഴുതിയ 168 കുട്ടികളിൽ166 പേർ വിജയി ക്കുകയും ഇതിൽ19 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുകയും ചെയ്തു. ഇതിൽ ആണ് ഒരു ജോഡി ഇരട്ടകൾക്കും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിട്ടുള്ളത്.തെക്കൻ മൈനാഗപ്പള്ളി തോട്ടു മുഖം മാധവത്തിൽ പ്രവാസി ആയഎം.മണിക്കുട്ടൻ്റെയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥയായ എസ്.ശ്രീജയുടെയും മക്കളായ നമിത .എം മാധവും നയന .എം മാധവും ആണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഒരു ജോഡിമിടുക്കികൾ. ഇരുവരും മികച്ച നർത്തകികൾ ആണന്ന പ്രത്യേകതയും ഉണ്ട്.
കടപ്പ നെടുവിള തെക്കതിൽ പൊതുപ്രവർത്തകനായ ഷറഫുദ്ദീൻ്റെയും വീട്ടമ്മയായ റസീലയുടെ മക്കളായ എസ്.സുമയ്യയും എസ്.ഫാത്തിമ്മയും ആണ് ഇനിയുള്ള മിടുക്കികൾ.ഫാത്തിമ്മ പ്രവർത്തി പരിചയമേളകളിലും സുമയ്യ കഥാരചനയിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. സയൻസ് ഗ്രൂപ്പ് എടുത്ത് പ്ലസ് വണിന് പഠിക്കാനാണ്
എല്ലാവരുടെയും താൽപ്പര്യം. ഇരട്ടകളുടെ ഇരട്ടി മധുരം നൽകുന്ന വിജയത്തോടൊപ്പം പരീക്ഷയിൽ
മികച്ച വിജയം സൃഷ്ടിക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് അധ്യാപകരുംരക്ഷകർത്താക്കളും വിദ്യാർത്ഥികളും .